CrimeKeralaNews

എറണാകുളത്ത് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിയായ വീട്ടമ്മയ്ക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം,നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി,സ്ഥാപന ഉടമ അറസ്റ്റിൽ

കൊച്ചി:എറണാകുളത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോയിൽ പകർത്തി ഓൺലൈനിൽ പ്രചരിപ്പിക്കും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയ സ്ഥാപന ഉടമ അറസ്റ്റിൽ.

തൊടുപുഴ കാരിക്കോട് വില്ലേജ്. മുതലകൂടം po, വിസ്മയ വീട്ടിൽ, പരമേശ്വരൻപിള്ളയുടെ 43 വയസ്സുള്ള മകൻ സനീഷ് ആണ് അറസ്റ്റിലായത് .എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

എറണാകുളം വൈറ്റിലയിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തിവന്ന പ്രതി സ്ഥാപനത്തിൽ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ചതിക്കുകയായിരുന്നു. വിവാഹം കഴിക്കാം എന്ന വ്യാജേന എറണാകുളം സൗത്തിലുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി പരാതിക്കാരിയുടെ സമ്മതമില്ലാതെ ബലമായി പീഡിപ്പിക്കുകയായിരുന്നു.

ഈ സമയം പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് പലപ്രാവശ്യം പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇടയാക്കിയിരുന്നു. കൂടാതെ പ്രതി പരാതിക്കാരിയുടെ കൈയിൽനിന്നും അൻപതിനായിരം രൂപയും മോതിരവും മേടിച്ചിരുന്നു.

പിന്നീട് ഇയാൾക്ക് പല പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് പരാതിക്കാരി മനസ്സിലാക്കി. തന്റെ പണം തിരികെ നൽകണമെന്ന് പ്രതിയോട് ആവശ്യപ്പെട്ടപ്പോൾ അയാൾ ഇതിനുമുമ്പ് പകർത്തിയ പരാതിക്കാരി യുമായുള്ള പീഡനദൃശ്യങ്ങൾ പരാതിക്കാരിക്ക് അയച്ചുകൊടുത്തു ഇനിയും പ്രതിയെ വിളിച്ചാൽ ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ചതി മനസ്സിലാക്കിയ പരാതിക്കാരി പൊലീസിൽ പരാതി നൽകുകയാണ് ഉണ്ടായത്.

പരാതിക്കാരി പരാതി കൊടുത്തിട്ടുണ്ട് എന്ന് അറിഞ്ഞ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊടുപുഴക്ക് അടുത്തുള്ള വഴിത്തല യിൽ ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മരട് പോലീസ് സ്റ്റേഷനിൽ പീഡനശ്രമത്തിന് പ്രതിക്ക് എതിരെ നിലവിൽ കേസ് ഉണ്ട് തൊടുപുഴ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ റോബറി കേസ് നിലവിലുണ്ട് കൂടാതെ തിരുവനന്തപുരം നെയ്യാറ്റിൻകര, വഞ്ചിയൂർ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകൾ ഉള്ളതായി അറിയാൻ സാധിച്ചിട്ടുള്ളതാണ്
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ കെ ലാൽജിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ പ്രേംകുമാർ, ദിലീപ് എഎസ്ഐ ഷമീർ, എസ് സി പി ഒ മാരായ മനോജ് കുമാർ, അനീഷ്, ഇഗ്നേഷ്യസ്, ഇസഹാഖ്, ഹേമ ചന്ദ്ര എന്നിവർ ഉണ്ടായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker