FeaturedHome-bannerKeralaNews
മലപ്പുറം വണ്ടൂരില്‍ ഫുട്ബോള്‍ മത്സരത്തിനിടെ താല്‍കാലിക ഗാലറി തകര്‍ന്ന് വീണു, നിരവധി പേർക്ക് പരുക്ക്
മലപ്പുറം:സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ താൽക്കാലിക ഗാലറി തകർന്നു വീണു. ഗാലറിയിലുണ്ടായിരുന്ന നൂറോളം പേർക്ക് പരുക്കേറ്റെന്നാണ് വിവരം. വണ്ടൂരിനു സമീപം പൂങ്ങോട് മൈതാനത്താണ് അപകടം. യുണൈറ്റഡ് എഫ്സി നെല്ലിക്കുത്തും റോയൽ ട്രാവൽസ് എഫ്സി കോഴിക്കോടും തമ്മിലുള്ള ഫൈനൽ മത്സരത്തിനിടെ ശനിയാഴ്ച രാത്രി 9.45നാണ് അപകടമുണ്ടായത്.
രണ്ടായിരത്തിലധികം പേരുണ്ടായിരുന്ന ഗാലറിയാണ് തകർന്നു വീണത്. മത്സരം തുടങ്ങി, അധികം വൈകാതെയായിരുന്നു അപകടം. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. പരുക്കേറ്റവരെ വണ്ടൂരിലേയും നിലമ്പൂരിലെയും ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗാലറി തകര്‍ന്നുവീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News