KeralaNewsRECENT POSTS

കോട്ടയം കത്തുന്നു! ചൂട് 37 ഡിഗ്രി കടന്നു; തരിശ് നിലങ്ങളില്‍ വ്യാപക തീപിടിത്തം

കോട്ടയം: കോട്ടയത്ത് ചൂട് കനത്തതോടെ തരിശ് നിലങ്ങളിലും തോട്ടങ്ങളിലും വ്യാപക തീപിടിത്തം. കഴിഞ്ഞ നാല് ദിവസമായി മുപ്പത്തിയേഴ് ഡിഗ്രിയായിരുന്ന ജില്ലയില്‍ പലയിടങ്ങളിലും ചൂട്. ചൂട് കനത്തതോടെ പാടശേഖരങ്ങളിലും തോട്ടങ്ങളിലും തീപിടുത്തമുണ്ടായി. കോട്ടയം ഈരയില്‍കടവിലെ തരിശ് പാടത്ത് പടര്‍ന്നു പിടിച്ച തീ മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രിക്കാനായത്. കഴിഞ്ഞ ദിവസവും ജില്ലയുടെ കിഴക്കന്‍ മേഖലയിലെ മലയോര പ്രദേശത്ത് തോട്ടങ്ങള്‍ കത്തിനശിച്ചിരുന്നു. രണ്ട് ദിവസം കൂടി ചൂട് ഇതേ നിലയില്‍ തുടരുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തെ ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇത് വരെ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതാണ്. ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ ഉയരുന്ന സാഹചര്യമുള്ളതിനാല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button