NationalNews

തെലുങ്കാനയിൽ കനത്ത മഴയും, വെള്ളപ്പൊക്കവും 50പേർ മരിച്ചു

ഹൈദരാബാദ്:കനത്ത മഴയിലും, വെള്ളപ്പൊക്കത്തിലും ഉണ്ടായ വിവിധ അപകടങ്ങളെ തുടർന്ന്​ തെലുങ്കാനയിൽ മരണം ഏറുകയാണ്.1350 കോടിയുടെ അടിയന്തര ധനസഹായം കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴയാണ്​ സംസ്​ഥാനത്ത്​ പെയ്യുന്നത്.ഹൈദരാബാദിൽ മാത്രം മുപ്പതിലധികം പേർ മരിച്ചു.64 ദുരിതാശ്വാസ ക്യാമ്പുകളിലായി 44,000 പേർ കഴിയുന്നുണ്ട്.

ഇതിനിടെ കോവിഡ്​ രോഗബാധ രക്ഷാപ്രവർത്തനങ്ങൾക്കും തടസമാകുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.ഒരു നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഹൈദരാബാദ് നഗരത്തിൽ 200 മില്ലിമീറ്ററിലധികം മഴ ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker