BusinessNationalNews

ടെലികോം കമ്പനികള്‍ നിരക്കുവര്‍ദ്ധനയ്‌ക്കൊരുങ്ങുന്നു;പ്രഖ്യാപനം ഉടന്‍

ന്യഡൽഹി : നാലാംവട്ട താരിഫ് വർദ്ധനയ്ക്ക് തയ്യാറെടുത്ത് രാജ്യത്തെ മുൻ നിര ടെലികോം കമ്പനികളായ ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും റിലയൻസ് ജിയോയും.

പുതിയ സർക്കാർ അധികാരമെറ്റെടുത്തതിന് ശേഷം മൊബൈൽ ഫോൺ നിരക്കുകൾ വർദ്ധിപ്പിക്കാനാണ് കമ്പനികളുടെ നീക്കം. 25 ശതമാനം വരെ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

പ്രവർത്തന ചെലവ് കുത്തനെ ഉയർന്നതും 5 ജി സേവനങ്ങൾ രാജ്യമൊട്ടാകെ ലഭിക്കുന്നതിന് വൻനിക്ഷേപം ആവശ്യമായി വരുന്നതുമാണ് കമ്പനികൾ കാൾ നിരക്കുകൾ കുത്തനെ ഉയർത്തുന്നതിന് കാരണമായി പറയുന്നത്. സ്പെ​ക്ട്രം​ ​ലേ​ല​ത്തി​ലെ​ ​വ​ലി​യ​ ​ബാ​ദ്ധ്യ​ത​യും​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​മെ​ച്ച​പ്പെ​ടു​ത്താ​നാ​യി​ ​വ​ലി​യ​ ​നി​ക്ഷേ​പം​ ​ന​ട​ത്തി​യ​തും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​താ​രി​ഫ് ​വ​ർ​ദ്ധ​ന​ ​അ​നി​വാ​ര്യ​മാ​ണെ​ന്ന് ​ക​മ്പ​നി​ക​ൾ​ ​പ​റ​യു​ന്നു.


എ​യ​ർ​ടെ​ല്ലാ​കും​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​നി​ര​ക്കു​ക​ൾ​ ​ഉ​യ​ർ​ത്താ​ൻ​ ​സാ​ദ്ധ്യ​ത.​ ​തു​ട​ർ​ന്ന് ​മ​റ്റ് ​ക​മ്പ​നി​ക​ളും​ ​ചാ​ർ​ജു​ക​ൾ​ ​കൂ​ട്ടാ​നാ​ണ് ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​ആ​ഗോ​ള​ ​ടെ​ലി​കോം​ ​വി​പ​ണി​യി​ൽ​ ​നി​ല​വി​ൽ​ ​ഒ​രു​ ​ഉ​പ​ഭോ​ക്താ​വി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​തി​യോ​ഹ​രി​ ​വ​രു​മാ​നം​(​എ.​ആ​ർ.​പി.​യു​)​ ​ഏ​റ്റ​വും​ ​കു​റ​വ് ​ഇ​ന്ത്യ​യി​ലാ​ണ്.​ ​താ​രി​ഫ് ​ഉ​യ​ർ​ത്തി​യി​ല്ലെ​ങ്കി​ൽ​ ​ടെ​ലി​കോം​ ​ക​മ്പ​നി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നും​ ​അ​വ​ർ​ ​പ​റ​യു​ന്നു.​ ​


ഒ​രു​ ​ഉ​പ​ഭോ​ക്താ​വി​ൽ​ ​നി​ന്നു​ള്ള​ ​ശ​രാ​ശ​രി​ ​പ്ര​തി​മാ​സ​ ​വ​രു​മാ​നം​ മു​ന്നൂ​റ് ​രൂ​പ​യി​ല​ധി​ക​മാ​കാ​തെ​ ​ഇ​ന്ത്യ​യി​ലെ​ ​ടെ​ലി​കാേം​ ​സേ​വ​ന​ങ്ങ​ൾ​ ​ലാ​ഭ​ക​ര​മാ​യി​ ​ന​ൽ​കാ​നാ​വി​ല്ലെ​ന്ന​ ​നി​ല​പാ​ടാ​ണ് ​ഭാ​ര​തി​ ​എ​യ​ർ​ടെ​ൽ​ ​ചെ​യ​ർ​മാ​ൻ​ ​സു​നി​ൽ​ ​മി​ത്ത​ലി​നു​ള്ള​ത്.​ ​നി​ല​വി​ൽ​ ​എ​യ​ർ​ടെ​ല്ലി​ന്റെ​ ​എ.​ആ​ർ.​പി.​യു​ 209​ ​രൂ​പ​ ​മാ​ത്ര​മാ​ണ്.​ ​റി​ല​യ​ൻ​സ് ​ജി​യോ​ 182​ ​രൂ​പ​യും​ ​വോ​ഡ​ഫോ​ൺ​ ​ഐ​ഡി​യ​ 146​ ​രൂ​പ​യു​മാ​ണ് ​പ്ര​തി​മാ​സം​ ​ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​ ​നി​ന്ന് ​ശ​രാ​ശ​രി​ ​വ​രു​മാ​ന​മാ​യി​ ​നേ​ടു​ന്ന​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button