അഹമ്മദാബാദ്: ഗുജറാത്തില്‍ മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം കൗമാരക്കാരി ഒളിച്ചോടി. അയല്‍വാസികയും വിവാഹിതനും കൊച്ചുമക്കളുമുള്ളയാള്‍ക്കൊപ്പമാണ് 19 കാരി നാടുവിട്ടത്. പെണ്‍കുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
പത്താന്‍ ജില്ലയിലെ സിദ്ധപുര്‍ സ്വദേശികളാണ് പെണ്‍കുട്ടിയും ‘കാമുകനും’. നാല്പതുകളുടെ അവസാനത്തില്‍ എത്തിനില്‍ക്കുന്നയാളാണ് കാമുകന്‍. കഴിഞ്ഞമാസമാണ് ഇരുവരും ഒളിച്ചോടിയത്. ഇവരെ കണ്ടെത്താന്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഫലം കാണാതെ വന്നതോടെയാണ് കുടുംബം കോടതിയെ സമീപിച്ചത്.
പെണ്‍കുട്ടിയെ അയല്‍വാസിയായ ഷോവന്‍ജി താക്കൂര്‍ ബലമായി കടത്തിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സേഹാദരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News