ഡെറാഡൂണ്‍: ഇതര ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കാട്ടില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ രണ്ട് സഹോദരന്മാരെയും സഹോദരഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.
റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. 60 റിസോര്‍ട്ടുകളിലെ 150 സിസിടിവി ക്യാമറകളാണ് പോലീസ് പരിശോധിച്ചത്. പെണ്‍കുട്ടി സഹോദരന്മാടൊപ്പം ഡെറാഡൂണില്‍ എത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു.
ഇളയ സഹോദരനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മൂത്ത സഹോദരനും സഹോദര ഭാര്യയും താനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News