വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍
വയനാട്: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു. പാമ്പ് കടിച്ചതാണെന്ന് വിദ്യാര്‍ഥിനി പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ അധ്യാപകന്‍ തയ്യാറായില്ലെന്ന് കുട്ടികള്‍ പറയുന്നു. ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണത്തിന് കാരണമായതെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിച്ചു.
ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെറിനാണ് കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ചത്. രക്ഷിതാക്കള്‍ എത്തിയതിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പാമ്പ് കടിയേറ്റ് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും വിദ്യാര്‍ഥികള്‍ വിശദീകരിച്ചു.
അതേസമയം വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.