മോദിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മലയാളി അധ്യാപകന്റെ ജോലി തെറിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളി അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ ചക്രപെട്ടില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ സായി വികാസ് ഹൈസ്‌കൂള്‍ അധ്യാപകനായ സിജു ജയരാജിനെതിരെയാണ് നടപടി. സിജു ജയരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതായിരുന്നുവെന്നാണ് പരാതി. ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സിജുവിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ പരാതി നല്‍കി.
കേസ് അന്വേഷിക്കുന്നതിനിടെയാണ് മാനേജ്മെന്റ് സിജുവിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയോട് ബഹുമാനം മാത്രമേ ഉള്ളൂവെന്നും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സിജു പിന്നീട് പോസ്റ്റ് ചെയ്തു. രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്താറുണ്ടെങ്കിലും പ്രധാനമന്ത്രിയെ വ്യക്തിഹത്യ ചെയ്യാന്‍ തുനിഞ്ഞിട്ടില്ലെന്നും സിജു പോസ്റ്റില്‍ പറയുന്നു. തന്റെ ഫോണ്‍ ഹാക്ക് ചെയ്തു പ്രധാനമന്ത്രിയ്ക്കെതിരെ പോസ്റ്റ് ഇടുകയായിരുന്നുവെന്നാണ് സിജുവിന്റെ വിശദീകരണം.