മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകനെതിരെ പോസ്‌കോ വകുപ്പ് ചുമത്തി കേസെടുത്തു. മലപ്പുറം പുത്തൂര്‍ പള്ളിക്കലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകനായ മസൂദ് ആണ് അഞ്ചാം ക്ലാസില്‍ പഠിപ്പിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറം ലോകമറിഞ്ഞതോടെ ഇയാള്‍ ഒളിവിലാണ്.
കുറച്ചുനാള്‍ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കള്‍ ഒരു സ്‌കാനിംഗ് സെന്ററില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയെന്ന് വ്യക്തമായത്. സ്‌കാനിംഗ് സെന്ററില്‍ നിന്നും വിവരം ലഭിച്ച ഉടന്‍ തന്നെ പോലീസ് പ്രതിക്കെതിരെ പോക്‌സോ വകുപ്പും ഐപിസി 376 പ്രകാരം ബലാല്‍സംഗക്കുറ്റവും ചുമത്തി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്റെ വീട്ടിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
മസൂദിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി തേഞ്ഞിപ്പലം ഡിവൈഎസ്പി അറിയിച്ചു. അതേസമയം പോലീസ് കേസെടുത്ത ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പറഞ്ഞത്.