പതിനാറുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ജോലി നഷ്ടമായ അധ്യാപിക ആ വിദ്യാര്‍ത്ഥിയെ തന്നെ വിവാഹം കഴിച്ചു; അവര്‍ക്ക് ഇപ്പോള്‍ മൂന്ന് കുട്ടികള്‍
വെല്ലിംഗ്ടണ്‍: പതിനാറു വയസുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ജോലി നഷ്ടപ്പെട്ട അധ്യാപിക ഇപ്പോള്‍ ആ വിദ്യാര്‍ത്ഥിയെ തന്നെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. അവര്‍ക്ക് ഇപ്പോള്‍ മൂന്ന് മക്കളുമുണ്ട്. ന്യൂസിലാന്റിലെ താരാറുവ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഹെയ്ഡന്‍ മക്‌ഡൊണാള്‍ഡിനെ കണ്ടുമുട്ടുമ്പോള്‍ നതാഷ മില്ലറിന് 23 വയസ്സായിരുന്നു. പതിമൂന്ന് വര്‍ഷത്തിനുശേഷം അവര്‍ ഇപ്പോഴും ഒരുമിച്ചാണെന്നും ഇരുവരും പ്രദേശത്തെ അധ്യാപകരാണെന്നും എന്‍എസഡ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ 12 വയസ്സുള്ള ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലാണെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് മില്ലര്‍ ജോലി ഉപേക്ഷിച്ചുവെന്ന് 2006 ല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംഭവം വെളിച്ചത്ത് വന്നത്.
ക്ലാസ്സില്‍ പോകുന്നതിനുമുമ്പ് ഹെയ്ഡന്‍ കുളിക്കാനും ഒരുങ്ങാനും കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതായി ഹെയ്ഡന്റെ അമ്മ ഗെയ്ല്‍ പറഞ്ഞു. ഒടുവില്‍ വിദ്യാര്‍ത്ഥി അധ്യാപികയുമായുള്ള ബന്ധം മാതാപിതാക്കളോട് വെളിപ്പെടുത്തി. മാതാപിതാക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രണ്ട് വഴികളാണ് അധ്യാപികയ്ക്ക് മുന്നില്‍ വച്ചത്. ഒന്നുകില്‍ വിദ്യാര്‍ത്ഥിയുമായുള്ള ബന്ധം അവസാനിപ്പിക്കുക അല്ലെങ്കില്‍ ജോലി രാജിവയ്ക്കുക. ഒടുവില്‍ നതാഷ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് പോയി രാജി കൈമാറി.
അധ്യാപികയായി രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷിക്കാന്‍ ആവശ്യമായ ജോലി പരിചയം നതാഷ നേടിയിരുന്നു. എന്നാല്‍ ഇവര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ടീച്ചര്‍ കൗണ്‍സില്‍ വിഷയത്തില്‍ അന്വേഷണം നടത്തിയില്ല. 2006 ല്‍ നതാഷ പറഞ്ഞത്, തന്നെ വീണ്ടും പഠിപ്പിക്കാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നാണ്. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ക്ലാസ് മുറിയില്‍ മടങ്ങിയെത്തി. ആദ്യത്തെ കുഞ്ഞിനും ജന്മം നല്‍കി. അധ്യാപകനാകാനുള്ള ആഗ്രഹവും ഹെയ്ഡനും ഉണ്ടായിരുന്നു, ഈ സമയം അയാള്‍ ഡാനേവിര്‍ക്ക് ഹൈസ്‌കൂളില്‍ മ്യൂസിക് ട്യൂട്ടറായി പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. നതാഷ ഇപ്പോള്‍ പാസ്റ്ററല്‍ കെയറിലെ ഇയര്‍ 9 ഡീനും, ഹെയ്ഡന്‍ പാമര്‍സ്റ്റണ്‍ നോര്‍ത്ത് ബോയ്‌സ് ഹൈയില്‍ ഈയര്‍ 10 ഡീനുമാണ്. ദമ്പതികള്‍ ഇപ്പോള്‍ അവരുടെ മൂന്ന് മക്കളോടൊപ്പം ഫീല്‍ഡിംഗില്‍ താമസിക്കുന്നു. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇവര്‍ക്ക്.