KeralaNewsRECENT POSTS
പഠിപ്പിക്കുന്നതിനിടെ അധ്യാപകന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു
പുനലൂര്‍: പഠിപ്പിക്കുന്നതിനിടെ അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു മരിച്ചു. പുനലൂര്‍ വാളക്കോട് നരസിംഹ വിലാസം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കൊട്ടാരക്കര തിരുവാതിരയില്‍ കെ. കൃഷ്ണകുമാര്‍ (51) ആണു മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു മരണം.
ഏഴാം ക്ലാസില്‍ സയന്‍സ് പഠിപ്പിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട കൃഷ്ണകുമാര്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കസേരയിലേക്കു വീഴുകയായിരുന്നെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. പകച്ചുപോയ വിദ്യാര്‍ഥികള്‍ ബഹളം വച്ചതോടെ മറ്റ് അധ്യാപകര്‍ ഓടിയെത്തി കൃഷ്ണകുമാറിനെ പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News