കാബൂൾ :അഫ്‌ഗാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തു കഴിഞ്ഞു. താലിബാനെതിരെ വലിയ ജന പ്രക്ഷോഭമാണ് അഫ്‌ഗാനിൽ നടക്കുന്നത്. എന്നാൽ ക്രൂരമായ അടിച്ചമർത്തൽ നടത്തി തങ്ങളുടെ അധികാരം സ്ഥാപിച്ചെടുക്കുകയാണ് താലിബാൻ. ആയിരക്കണിക്കിന് പേരാണ് അഫ്‌ഗാനിൽ നിന്നും പലായനം ചെയ്തിരിക്കുന്നത്.
സ്ത്രീകൾ ജോലി ചെയ്യരുതെന്നും പുരുഷന്മാരുടെ സാമീപ്യമില്ലാതെ പുറത്തിറങ്ങാനോ, ബുർഖ ധരിക്കാതെ സഞ്ചരിക്കാനോ പാടില്ലെന്നാണ് താലിബാന്റെ നയം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ടാലിബാന്റെ അടിമുടി മാറ്റങ്ങളാണ്. വേഷത്തിലും രൂപത്തിലും പുതിയ ഭാവത്തിലാണ് താലിബാൻ ഇപ്പോൾ എത്തുന്നത്.
അധികാരം നേടിയ ശേഷം താലിബാൻ ആവർത്തിച്ചു പറഞ്ഞ കാര്യം വൈദേശിക ശക്തികളില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നവരാണെന്നും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നുമാണ്. പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സാമൂഹികമാധ്യമങ്ങളിലടക്കം താലിബാന്‍ സജീവമായി ഇടപെടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 2021-ലെ താലിബാന്‍ സാമ്പത്തികമായി ഏറെ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ ദൗത്യങ്ങള്ക്കുള്ള പണം കണ്ടെത്താൻ താലിബാന് സാധിച്ചിട്ടുണ്ട്. ദശലക്ഷകണക്കിന് രൂപയാണ് പല സായുധ കലാപങ്ങളിലൂടെ താലിബാൻ സ്വന്തമാക്കിയത്.
അഫ്ഗാൻ കീഴടക്കിയ ശേഷം ടോളോ ന്യൂസ് ചാനലിലെ ഒരു വനിതാ അവതാരക താലിബാൻ അംഗവുമായി നടത്തിയ ഒരു അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു. താലിബാനുമായുള്ള അഭിമുഖത്തിന് പുറമേ ടി.വി. മാധ്യമപ്രവര്ത്തക കാബൂളിലെ തെരുവുകളില്നിന്ന് വാർത്തകളും റിപ്പോർട്ട് ചെയ്തിരുന്നു. ഇത് മുൻപുള്ള താലിബാന്റെ കാലത്ത് നടക്കില്ലായിരുന്നവെന്നും ഇപ്പോൾ താലിബാൻ നയത്തിൽ കൂടുതൽ ജനകീയമാക്കുന്നതിന്റെ സൂചനയാണ് ഇതെന്നും ചിലർ വിലയിരുത്തുന്നു. പെണ്കുട്ടികളുടെ വിദ്യാഭ്യാസവും രാജ്യത്ത് ടി.വി. പരിപാടികൾ കാണുന്നതിനും സംഗീതം ആസ്വദിക്കുന്നതിനും വിലക്കേർപ്പെടുത്തുകയും ചെയ്ത താലിബാൻ രീതികളെ ചൂണ്ടികാട്ടികൊണ്ട് നിരീക്ഷകർ പറയുന്നു.
പഴയകാല വീഡിയോകളിൽ പരമ്പരാഗത വസ്ത്രമണിഞ്ഞ് നീണ്ടതാടിയുള്ളവരായിരുന്നു മുതിർന്ന താലിബാൻ അംഗങ്ങൾ. എന്നാൽ ക്ളീൻ ഷേവ് ചെയ്ത് പുതിയ വസ്ത്രങ്ങളണിഞ്ഞാണ് പല വീഡിയോകളിലും പുതിയ താലിബാൻ അംഗങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ താലിബാന്റെ വസ്ത്രധാരണം അത്ര സിമ്പിളല്ലെന്ന ട്രോളുകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിലകൂടിയ വസ്ത്രത്തിന്റെയും സണ്ഗ്ലാസിന്റെയും വിലവിവരങ്ങളടക്കമുള്ള ട്രോളുകൾ ശ്രദ്ധനേടുന്നു. കൂടാതെ കായിക താരങ്ങൾ പോലും ഉപയോഗിക്കുന്ന ചീറ്റ എന്ന സ്‌നീക്കറും താലിബാനിലെ യുവനിര ഉപയോഗിക്കുന്നുണ്ട്. കൂടാതെ സോഷ്യൽ മീഡിയയും താലിബാൻ ഉപയോഗിക്കുന്നുണ്ട്.