മിന്നല്‍ പണിമുടക്ക്; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മിന്നല്‍പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ ഗതാഗത വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചേക്കും. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്.
മോട്ടോര്‍വാഹന ചട്ടലംഘനത്തിന്റെ പേരിലായിരിക്കും നടപടി. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക. ജില്ലാ കളക്ടര്‍ രാവിലെ കിഴക്കേകോട്ടയിലെത്തി തെളിവെടുപ്പ് നടത്തും.
അതേസമയം, കെഎസ്ആര്‍ടി സമരത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ ആര്‍ടിഒ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ജനങ്ങളുടെ സഞ്ചാരസ്വതന്ത്ര്യം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഗ്യാരേജില്‍ കിടന്ന ബസുകള്‍ വഴിയില്‍ കൊണ്ടിട്ടത് മനഃപൂര്‍വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡ്രൈവര്‍മാരുടെ ലൈസന്‍സ് വിവരങ്ങള്‍ നല്‍കാന്‍ ആര്‍ടിഒ ആവശ്യപ്പെട്ടു. ഡ്രൈവര്‍മാരുടെ നടപടി പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. റൂട്ട് തെറ്റിച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസിനെതിരേയും നടപടിയെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.