ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തതിനു പിന്നാലെ താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി. അദ്ദേഹത്തെ പാർട്ടി അംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്യുകയാണെന്ന് എഎപി അറിയിച്ചു.താഹിർ ഹുസൈനെതിരെ കൊലപാതകം, തീവയ്പ്, സംഘർഷം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്നും ആരോപണമുണ്ട്. താഹിർ ഹുസൈന്റെ വീടിനു സമീപം ഓടയിൽനിന്നാണ് അങ്കിത് ശർമയുടെ മൃതദേഹം ലഭിച്ചത്. എഎപി പ്രവർത്തകരാണ് അങ്കിതിനെ കൊലപ്പെടുത്തിയതെന്ന് അങ്കിതിന്റെ പിതാവും ഐബി ഉദ്യോഗസ്ഥനുമായ രവീന്ദർ ശർമ ആരോപിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News