കൊല്ലം: കൊട്ടാരക്കരയില്‍ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി രവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. വര്‍ക്കല അയിരൂര്‍ സ്വദേശികളായ ബാലു, അനന്ദു എന്നിവരാണ് പിടിയിലായത്.
വിപണിയില്‍ അമ്പതിനായിരം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്ന് വില്‍പ്പനയ്ക്ക് എത്തിച്ച മയക്കുമരുന്നുകളാണ് പിടികൂടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊട്ടാരക്കര ഐഎസ്എച്ച്ഒ അഭിലാഷ് ഡേവിഡ്, എസ്.ഐ ആശ ചന്ദ്രന്‍, കൊല്ലം റൂറല്‍ ഡാന്‍സഫ് എസ്. ഐ. വി. എസ്. വിനീഷ് ജി, എസ്‌ഐ മാരായ ശിവശങ്കരപിള്ള, അജയകുമാര്‍, അനില്‍കുമാര്‍, രാധാകൃഷ്ണപിള്ള, ബിജോ, സി. പി. ഒ ഷിബു എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News