ഡ്യൂട്ടിക്കിടെ ഡോക്ടറുടെ തലയില്‍ ഫാന്‍ വീണു! ആശുപത്രിയില്‍ ഹെല്‍മെറ്റ് ധരിച്ച് വേറിട്ട പ്രതിഷേധം
ഹൈദരാബാദ്: ഹൈദരാബാദില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ വ്യത്യസ്ത പ്രതിഷേധം. ഡ്യൂട്ടിക്കിടെ ഹെല്‍മെറ്റ് ധരിച്ചാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഒസ്മാനിയ ജനറല്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ സീലിംഗ് ഫാന്‍ വീണ് ത്വക്ക് വിഭാഗത്തിലെ വനിതാ ഡ്യൂട്ടി ഡോക്ടര്‍ക്ക് തലയ്ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരിന്നു ഡോക്ടര്‍മാരുടെ വേറിട്ട പ്രതിഷേധം.
ഇത്തരം അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്ന് ആശുപത്രി സൂപ്രണ്ടിനോട് ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘം ആവശ്യപ്പെട്ടു. ജീവന്‍ അപകടത്തിലാക്കി പ്രവര്‍ത്തിക്കുന്നത് രോഗികളുടെ പരിചരണത്തിനും ചുമതലകള്‍ നിര്‍വഹിക്കുന്നതിനും വേണ്ടിയാണ്. ജോലി ചെയ്യുന്നതില്‍ തടസ്സമാകുമെന്നതിനാല്‍ ഇക്കാര്യം പരിശോധിക്കണമെന്നും ഡോക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചു.
”ഇത്തരം അപകടം ആശുപത്രിയില്‍ ദൈനംദിന സംഭവങ്ങളായി മാറിയിരിക്കുന്നു…ഇതുവരെ ജീവനക്കാര്‍ക്കോ രോഗികള്‍ക്കോ ??മാരകമായ പരുക്കുകള്‍ സംഭവിക്കാത്തത് ഭാഗ്യം കൊണ്ടാണ്. വീണ്ടും അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ അധികാരികള്‍ ഉത്തരം പറയേണ്ടിവരും” സൂപ്രണ്ടിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ പറയുന്നു.