
ഇടുക്കി: ഇടമലക്കുടിയില്‍ ആദ്യമായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാല്‍പതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരന്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒന്നരവര്‍ഷമായി ഇടമലക്കുടിയില്‍ ഒരാള്‍ക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. അടുത്തിടെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും വ്‌ലോഗര്‍ സുജിത് ഭക്തനും ഇടമലക്കുടി സന്ദര്‍ശിച്ചത് വിവാദമായിരുന്നു.
ഇവരുടെ ഉറവിടം വ്യക്തമല്ല. ഉറവിടം കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒരു പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാനുള്ള സാധ്യതയുണ്ട്. ഒരു രോഗ വ്യാപനത്തെ ചെറുക്കാനുള്ള എല്ലാ വിധ സംവിധാനങ്ങളും സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News