EntertainmentKeralaNews

‘എന്റെ പ്രിയ കൺമണിക്ക് പിറന്നാൾ ആശംസകൾ’; അമൃത സുരേഷിനു ജന്മദിനാശംസകൾ നേർന്ന് സംഗീത സംവിധായകൻ ഗോപി സുന്ദർ

കൊച്ചി:ഗായികയും ജീവിതപങ്കാളിയുമായ അമൃത സുരേഷിനു ജന്മദിനാശംസകൾ നേർന്ന് സംഗീതസംവിധായകൻ ഗോപി സുന്ദർ. അമൃതയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം പങ്കിട്ട് ‘എന്റെ പ്രിയ കൺമണിക്ക് പിറന്നാൾ ആശംസകൾ’ എന്ന് ഗോപി സുന്ദർ കുറിച്ചു.

ഇരുവരുടെയും ചിത്രം ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് അമൃതയ്ക്കു ജന്മദിനാശംസകൾ നേർന്നു രംഗത്തെത്തിയത്. ഇന്നലെയാണ് അമൃത 32ാം പിറന്നാൾ ആഘോഷിച്ചത്. ഗോപി സുന്ദറുമായി ഒരുമിച്ചതിനു ശേഷമുള്ള അമൃതയുടെ ആദ്യ പിറന്നാൾ ആണിത്.

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

ഗോപി സുന്ദറും അമൃത സുരേഷും ഇപ്പോള്‍ എന്ത് പോസ്റ്റ് ചെയ്താലും അത് വൈറലാണ്. ഇരുവരുടെയും യാത്രകളും സംഗീതവും മറ്റ് വിശേഷങ്ങളും എല്ലാം നിരന്തരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നതില്‍ രണ്ട് പേര്‍ക്കും വിരോധവും ഇല്ല.കഴിഞ്ഞ ദിവസം ഇരുമവരുമൊന്നിച്ച് നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോ കണ്ടാല്‍ പെര്‍ഫെക്ട് മാച്ച് എന്ന് അല്ലാതെ ഒന്നും പറയാന്‍ സാധിയ്ക്കില്ല. ഇരുവരുടെയും ജോഡി പൊരുത്തത്തെ പ്രശംസിച്ചു പോകും എന്നതടക്കമുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചത്.

വെള്ള ഷര്‍ട്ടും മുണ്ടും ആണ് ഗോപി സുന്ദര്‍ ധരിച്ചിരിയ്ക്കുന്നത്. റോസ് നിറത്തിലുള്ള സാരിയാണ് അമൃതയുടെ വേഷം. തലയില്‍ മുല്ലപ്പൂവ് എല്ലാം ചൂടി, ഗോപി സുന്ദറിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയില്‍ അമൃതയുടെ ചിരിയും ഒരു നല്ല ആകര്‍ഷണമാണ്. തേവരെ തൊഴുതു എന്ന് സൂചിപ്പിയ്ക്കുന്നതാണ് ക്യാപ്ഷന്‍. ഒന്നിച്ച ശേഷം ഗോപി സുന്ദറും അമൃത സുരേഷും കൂടുതലും യാത്രകള്‍ ചെയ്തത് ക്ഷേത്രങ്ങളിലേക്കാണ്. ഗുരുവായൂരും പളനിയിലും തിരുപ്പതിയും എല്ലാം പോയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു

തുടക്കത്തില്‍ ഇരുവരും പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് എല്ലാം വ്യാപകമായ വിമര്‍ശനങ്ങളും ട്രോളുകളും ആയിരുന്നു വന്നിരുന്നത് എങ്കിലും, ഇപ്പോള്‍ കാര്യങ്ങള്‍ മാറി. സോഷ്യല്‍ മീഡിയ ട്രോളുകളോടും കമന്റുകളോടും അമൃത സുരേഷോ ഗോപി സുന്ദറോ പ്രതികരിക്കാതെ ആയതോടെ, പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് നല്ല രീതിയില്‍ കമന്റ് ചെയ്യുന്നവരാണ് കൂടുതല്‍. മേഡ് ഫോര്‍ ഈച്ച് അദര്‍ എന്നാണ് ഏറ്റവും പുതിയ ഫോട്ടോയ്ക്ക് വന്നികിയ്ക്കുന്ന കമന്റുകളില്‍ അധികവും. ജോഡി പൊരുത്തത്തെ പ്രശംസിയ്ക്കുന്നവരും സ്നേഹം അറിയ്ക്കുന്നവരും കമന്റില്‍ ഉണ്ട്.

ഞങ്ങള്‍ രണ്ട് പേരുടെയും ഒന്നു ചേരല്‍ രണ്ട് പേരുടെയും സംഗീത ജീവിതത്തിനും വലിയ പിന്തുണയായിരിയ്ക്കും എന്ന് അമൃത സുരേഷ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിയ്ക്കുകയും ചെയ്യുന്നുണ്ട്. രണ്ട് പേരും ഒന്നിച്ചുള്ള സംഗീത ആല്‍ബങ്ങളും സ്റ്റേജ് ഷോകളും എല്ലാം അണിയറയില്‍ തയ്യാറെടുക്കുകയാണ് എന്നാണ് അറിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker