FeaturedHome-bannerKeralaNews
രജിത് കുമാറും ആർമി നേതാക്കളും ഒളിവിൽ,വിമാനത്താവളത്തിലെ അഴിഞ്ഞാട്ടത്തിൽ രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: ജാഗ്രതാ നിര്‍ദേശം അവഗണിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത് കുമാറിന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ചേലാമറ്റം സ്വദേശികളായ നിബാഫ്, മുഹമ്മദ് അഫ്സല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. കൊവിഡ് ജാഗ്രതാ നിര്‍ദേശം അവഗണിച്ച് വിമാനത്താവളത്തിൽ രജിത് കുമാര്‍ ആരാധകര്‍ ഒത്തുകൂടിയ സംഭവം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.സംഭവത്തിൽ രജിത് കുമാറിനെ അറസ്റ്റ് ചെയ്യാൻ ഞാൻ പോലീസ് നീക്കം നടത്തുന്നുണ്ടെങ്കിലും ഇയാൾ ഒളിവിലാണ് എന്നാണ് സൂചന.ഒപ്പം സമൂഹമാധ്യമത്തിൽ വെല്ലുവിളി നടത്തിയ രജിത ആർമിയുടെ യുടെ നേതാക്കളും ഒളിവിലാണ്
സംഭവത്തില്‍ സ്വീകരണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഇന്നു രാവിലെ അറിയിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News