KeralaNews

കമ്പ്യൂട്ടർ ലിപികൾ തോൽക്കും, ലോക കൈയക്ഷര മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആൻ മരിയ

കണ്ണൂര്‍:ഓരോ മനുഷ്യനിലും ഒരു കഴിവ് നൽകിയാണ് ദൈവം മനുഷ്യനെ ഭൂമിയിലേയ്ക്ക് അയക്കുന്നത് എന്നാണ് പറയുന്നത്. എന്നാൽ ഒന്നിലധികം കഴിവുകൾ ഉള്ളവരാണ് മിക്ക ആളുകളും. ചിലർ തങ്ങൾക്ക് ഒരു കഴിവും ഈശ്വരൻ തന്നിട്ടില്ലായെന്ന് പറഞ്ഞ് സ്വയം പഴിക്കാറുണ്ട്. കഴിവ് ഉണ്ടെങ്കിൽ അത് പരിശ്രമം വഴി കണ്ടെത്തുകയാണ് ചെയ്യേണ്ടത്. അങ്ങനെയാണ് പലരും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവ് ഉണർത്തി എടുക്കുന്നത്. നൃത്തം, സംഗീതം, അഭിനയം, ചിത്രകല എന്നിങ്ങനെ പലർക്കും പല കഴിവുകളുമുണ്ട്. ചിലർക്ക് ആരെയും അത്ഭുതപ്പെടുത്ത തക്ക കഴിവുകളുമുണ്ട്.

 

അതൊന്നും അവർക്ക് വെറുതെ കിട്ടുന്നതല്ല, മറിച്ച് അവർ ആർജിച്ചെടുത്തതാണ്. അത്തരക്കാരുടെ വിജയം കഠിന പരിശ്രമത്തിലൂടെ നേടിയെടുത്തതാണ്. ചെറിയ പ്രായത്തിൽ തന്നെ തൻ്റെ വേറിട്ട കഴിവിലൂടെ ഏവരുടെയും കൈയ്യടി നേടിയ ഒരു മിടുക്കിയുണ്ട് കണ്ണൂരിൽ. കണ്ണൂരിലെ കുടിയാൻ മലയിലെ ബിജുവിൻ്റെയും സ്വപ്നയുടെയും മകളായ ആൻ മരിയ നേടിയെടുത്തത് ലോക ഹാൻഡ് റൈറ്റിങ്ങ് മത്സരത്തിൽ ഒന്നാം സ്ഥാനമാണ്.

കൗമാരകാർക്കായി ന്യൂയോർക്കിലെ ഹാൻഡ് റൈറ്റിങ് ഓഫ് ഹ്യൂമനിറ്റി നടത്തിയതാണ് ഈ മത്സരം. പല രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു മത്സരാർത്ഥികൾ. അവരെ പിന്തള്ളി ആൻ മറിയ ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന താരമായി മാറി. ചേമ്പേരി നിർമ്മൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആൻമരിയയുടെ കൈയ്യക്ഷരം ഏവരെയും അമ്പരിപ്പിക്കുന്നതാണ്. ചെറുപ്പം മുതലേ കാലിഗ്രാഫിയിൽ പരിശീലനം നേടിയ ആൻ മരിയ പിന്നീട് തീവ്രമായി പരിശീലിച്ച് നേടിയതാണ് ഈ കഴിവ്.

അച്ചടിക്കാൻ ഉപയോഗിക്കുന്ന സ്റ്റെലിഷ് ഫോണ്ടുകളേക്കാൾ ഭംഗിയാണ് ആൻ മറിയയുടെ കൈയ്യെഴുത്തിന്. ഈ അസാധാരണ കഴിവിലൂടെ പല അവാർഡുകകളും ഇതിനോടകം ഈ കുട്ടിയെ തേടി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയും ആൻ മരിയയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്.

ചെറിയ ക്ലാസുകളിൽ കൈയ്യക്ഷരം നന്നാകാനായി രണ്ട് വരകളും നാലു വരകളുമൊക്കെയുള്ള ബുക്കുകളിൽ എഴുതിയത് പലർക്കും ഓർമ്മ ഉണ്ടാവും. കൈയ്യക്ഷരം കണ്ടാൽ ഒരാളുടെ സ്വഭാവം മനസിലാക്കാം എന്നാണ് പറയുന്നത്. സ്വന്തം കഴിവുകൾ കണ്ടെത്തി അത് പരി പോഷിപ്പിച്ച് എടുക്കുമ്പോഴാണ് ഒരു വ്യക്തി എന്ന നിലയിൽ ഒരാൾ പൂർണ്ണനാകുന്നത്. ആരാലും മോഷ്ടിക്കപ്പെടാത്തതും ഇല്ലാതാക്കാൻ പറ്റാത്തതുമാണ് കഴിവുകൾ. അത് കണ്ടെത്തി അതിനായി പരിശ്രമിച്ചാൽ വലിയ ക് അംഗീകാരങ്ങൾ നിങ്ങളെയും തേടിവരും. കാരണം കഴിവ്, സിദ്ധി എന്നത് ദൈവ ദത്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker