തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ പൊളിക്കില്ല. സത്യപ്രതിജ്ഞാ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങും.
കൊവിഡ് കാലത്ത് 500 പേരെ ഉൾപ്പെടുത്തി സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെയും ലക്ഷങ്ങൾ മുടക്കി പന്തൽ നിർമ്മിക്കുന്നതിനെതിരെയും സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക വിമർശനമുയർന്നിരുന്നു.
പന്തൽ വാക്സിനേഷൻ കേന്ദ്രമാക്കി ഉപയോഗിക്കണമെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ് എസ് ലാൽ കഴിഞ്ഞ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ നിർദ്ദേശം വച്ചിരുന്നു. എത്രനാളത്തേക്കാണ് വാക്സിനേഷൻ കേന്ദ്രമാക്കുക എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News