KeralaNews

ജീവന് ഭീഷണിയുണ്ട്, ജയിലില്‍ ചിലര്‍ വന്ന് കണ്ടു; സംരക്ഷണം വേണമെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി: ജയിലില്‍ തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എറണാകുളം സിജെഎം കോടതിയിലാണ് ആവശ്യം ഉന്നയിച്ചത്.

തന്റെ ജീവന് ഭീഷണിയുണ്ട്. പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ ജയിലില്‍ വന്ന് തന്നെ കണ്ടു. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടു.

തന്നെയും കുടുംബത്തെയും അപകടപ്പെടുത്താന്‍ ശേഷിയുളളവരാണ് തങ്ങളെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനാല്‍ തനിക്ക് സംരക്ഷണം വേണമെന്നാണ് സ്വപ്ന ആവശ്യപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker