KeralaNewsUncategorized
സ്വര്‍ണ്ണക്കടത്ത്; സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സെയ്ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി. റിമാന്‍ഡ് കാലാവധി അവസാനിച്ച 8 പ്രതികളുടെ റിമാന്‍ഡ് ഈ മാസം 25 വരെയും നീട്ടി.
സ്വപ്നയ്ക്ക് പൊലീസിലും നിര്‍ണായക സ്വാധീനമുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിദേശബന്ധങ്ങളുള്ള പ്രതികളായതിനാല്‍ ജാമ്യം നല്‍കിയാല്‍ വിദേശത്തേക്കു കടക്കാന്‍ സാധ്യതയുണ്ട്. ഓരോ ദിവസവും പ്രതികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രധാന പ്രതിക്ക് ഇപ്പോള്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News