മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് വിഷാദരോഗിയായിരുന്നുവെന്ന് താരത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സുശാന്തിന്റെ സഹോദരി നീതു സിംഗും ബിസിനസ് മാനേജര്‍ ശ്രുതി മോഡിയും തമ്മില്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
2019 നവംബര്‍ 29ന് ശ്രുതിയും നീതുവും തമ്മില്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. അതില്‍ സുശാന്തിന്റെ വിഷാദരോഗത്തെക്കുറിച്ചും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്നുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും പറയുന്നുണ്ട്.
സുശാന്തിന്റെ മരണത്തില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ സംഘം താരത്തിന്റെ സഹോദരി നീതു സിംഗിനെയും ഭര്‍ത്താവ് ഒ.പി സിംഗിനെയും മൊഴിയെടുക്കാന്‍ വിളിപ്പിക്കാനിരിക്കെയാണ് വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നത്. സുശാന്തിന്റെ മറ്റൊരു സഹോദരി മിതു സിംഗിനെയും സി.ബി.ഐ വിളിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31ന് മുംബൈ സാന്താക്രൂസിലെ ഡി.ആര്‍.ഡി.ഒ ഗസ്റ്റ് ഹൗസില്‍ വച്ചാണ് മൊഴിയെടുക്കുന്നത്.
സുശാന്തിന്റെ മരണത്തില്‍ കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്ന നടി റിയ ചക്രബര്‍ത്തിയെ തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തു. ഡി.ആര്‍.ഡി.ഒ ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. നീരജിന്റെ ഫ്ളാറ്റില്‍ ഒപ്പം താമസിച്ചിരുന്ന സിദ്ധാര്‍ത്ഥ് പിതാനി, കുക്ക് നീരജ്, വീട്ടുജോലിക്കാരന്‍ ദീപേഷ് സാവന്ത് എന്നിവരെയും സി.ബി.ഐ ചോദ്യം ചെയ്തു.