പ്രണയാര്‍ദ്രരായി സൂര്യയും ഇഷാനും! ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാന്‍ കെ.ഷാനും. ലോകത്തിന് മുന്നില്‍ കേരളം മാതൃകയായ സംഭവം ആയിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാനും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്.
ഒരുപക്ഷേ രാജ്യത്ത് ഇത്തരത്തില്‍ ആദ്യമായി നടന്ന വിവാഹമായിരുന്നു ഇവരുടേത്. ലോകത്തിനു മുന്‍പില്‍ മാതൃകയായ അവര്‍ വീണ്ടും അവരെപോലെയുള്ള ആളുകള്‍ക്ക് മാതൃകയാകാനുള്ള ഒരുക്കത്തിലാണ്. ഇഷാന്റെ രക്തത്തില്‍ പിറക്കുന്ന ഒരുകുഞ്ഞ് എന്ന സ്വപ്നത്തിലാണ് ഇരുവരും.
ഇപ്പോള്‍ വൈറലാകുന്നത് രണ്ടാം വിവാഹ വാര്‍ഷികത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. ഫോട്ടോക്കാരനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. രണ്ടാം വിവാഹവാര്‍ഷികത്തിന് ഓര്‍മയില്‍ സൂക്ഷിക്കുവാന്‍ എന്തെങ്കിലും വേണമെന്ന ആശയമാണ് ആലുവാപ്പുഴയുടെ തീരത്തേക്ക് തങ്ങളെ എത്തിച്ചതെന്ന് സൂര്യ വെളിപ്പെടുത്തി. ഗ്രാമീണതയും പച്ചപ്പും നിറഞ്ഞ ഫോട്ടോഷൂട്ടിന് ചങ്ങനാശ്ശേരി, ആലപ്പുഴ എന്നിവിടങ്ങളും ലൊക്കേഷനായി.