‘ഐശ്വര്യയുമായുള്ള ബന്ധത്തെ കുറിച്ച് മകൻ എന്നോട് പറഞ്ഞിരുന്നില്ല, മറ്റുള്ളവർ വഴിയാണ് ഞാനറിഞ്ഞത്’
മുംബൈ:അനിമല്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടന്‍ സുരേഷ് ഒബ്‌റോയ്. നായകനായ രണ്‍ബീര്‍ കപൂറിന്റെ മുത്തച്ഛനായാണ് സുരേഷ് ഒബ്‌റോയ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ മകനും നടനുമായ വിവേക് ഒബ്‌റോയിയെ കുറിച്ച് സുരേഷ് ഒബ്‌റോയ് നടത്തിയ ഒരു പരാമര്‍ശമാണ് വാര്‍ത്തകളില്‍ നിറയുന്നത്.
നടി ഐശ്വര്യ റായിയുമായുള്ള പ്രണയം വിവേക് തന്നോട് പറഞ്ഞിരുന്നില്ലെന്നും സംവിധായകന്‍ രാംഗോപാല്‍ വര്‍മയില്‍ നിന്നും മറ്റ് ചിലരില്‍ നിന്നുമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും സുരേഷ് ഒബ്‌റോയ് പറയുന്നു. അതിനുശേഷം സഹപ്രവര്‍ത്തകരുമായി പ്രണയത്തിലാകരുതെന്ന് മാത്രമാണ് താന്‍ മകനെ ഉപദേശിച്ചതെന്നും സുരേഷ് ഒബ്‌റോയ് വ്യക്തമാക്കുന്നു.
വ്യക്തിജീവിതത്തില്‍ ജാഗ്രത പുലര്‍ത്താന്‍ വിവേകിന് മുന്നറിയിപ്പ് നല്‍കിയോ എന്ന ചോദ്യത്തിനും സുരേഷ് ഒബ്‌റോയ് മറുപടി നല്‍കി. ‘ഐശ്വര്യ വീട്ടില്‍ വന്നപ്പോള്‍ അവരെ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. ഇപ്പോള്‍ നിങ്ങളുടെ മകന്റെ സുഹൃത്ത് വീട്ടില്‍ വന്നാല്‍ നിങ്ങള്‍ എന്തു ചെയ്യും? അവളെ സ്‌നേഹിക്കും. അതുപോലെ ഞാനും ആ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്നോ ആരെല്ലാം എന്തെല്ലാം ചെയ്യുന്നുവെന്നോ എനിക്കറിയില്ലായിരുന്നു.’ സുരേഷ് പറയുന്നു.
90-കളുടെ അവസാനം സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ആ ബന്ധത്തിന് ഐശ്വര്യ തന്നെ അവസാനം കുറിച്ചു. സല്‍മാന്റെ അമിതമായ മദ്യപാനവും ശാരീരിക, മാനസിക പീഡനങ്ങളുമായിരുന്നു ഇതിന് കാരണം. 2002-ല്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുന്നതുവരെ അവസാനിപ്പിക്കുകയാണെന്ന് ഐശ്വര്യ വ്യക്തമാക്കി. സല്‍മാന്‍ ചാപ്റ്റര്‍ തന്റെ ജീവിതത്തിലെ ഒരു ദുഃസ്വപ്‌നമായിരുന്നെന്നും അതിന് അവസാനം കുറിക്കുകയാണെന്നും നടി വെളിപ്പെടുത്തിയിരുന്നു.
അതിനുശേഷമാണ് ഐശര്യയും വിവേക് ഒബ്‌റോയിയും തമ്മിലുള്ള പ്രണയം ചര്‍ച്ചാവിഷയമായത്. ആ സമയത്ത് സല്‍മാന്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും വിവേക് ഒരു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഐശ്വര്യ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. ഒടുവില്‍ വിവേകുമായും വേര്‍പിരിഞ്ഞ ഐശ്വര്യ 2007-ല്‍ അഭിഷേക് ബച്ചനെ വിവാഹം ചെയ്തു.