24.4 C
Kottayam
Sunday, September 29, 2024

ഗോമൂത്രം വെറും ‘മൂത്രം’ മാത്രം; ദയവായി അത് കയ്യില്‍ പുരട്ടുകയോ, കുടിക്കുകയോ ചെയ്യരുത്

Must read

തിരുവനന്തപുരം: കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ഗോമൂത്രത്തിന് കഴിവ് ഉണ്ടെന്ന് ഒരു പഠനങ്ങളും കണ്ടെത്തിയിട്ടില്ലെന്ന് ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സുരേഷ് സി പിള്ള. ദയവായി അത് കയ്യില്‍ പുരട്ടുകയോ, കുടിക്കുകയോ ചെയ്യരുത്. പശുവിന്റെ ആഹാര ദഹന പ്രക്രിയയ്ക്ക് ശേഷം ‘കിഡ്നി’ (വൃക്ക) യുടെ അരിക്കല്‍ നടന്നു കഴിഞ്ഞു വരുന്ന ദ്രാവക രൂപത്തിലുള്ള ‘വേസ്റ്റ് (waste)’ ആണ് ഗോ മൂത്രം. ഗോ മൂത്രം വഴി പല മാരക രോഗങ്ങളും പകരാം എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ഗോമൂത്രത്തിന് COVID19 പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ടെന്ന് ഒരു പഠനങ്ങളും കണ്ടെത്തിയിട്ടില്ല.

ദയവായി അത് കയ്യില്‍ പുരട്ടുകയോ, കുടിക്കുകയോ ചെയ്യരുത്. ഇന്ന് കല്‍ക്കട്ടയില്‍ ഗോമൂത്രം കുടിച്ച് ഒരാള്‍ അസുഖ ബാധിതന്‍ ആയിട്ടുണ്ട്.

മൂത്രം, ‘മൂത്രം’ ആണ് അത് മനുഷ്യന്റെ ആയാലും, ആനയുടെയോ, കഴുതയുടെയോ, പോത്തിന്റെയോ, പുലിയുടെയോ, പശുവിന്റെയോ ആയാലും.

പശുവിന്റെ ആഹാര ദഹന പ്രക്രിയയ്ക്ക് ശേഷം ‘കിഡ്ണി’ (വൃക്ക) യുടെ അരിക്കല്‍ നടന്നു കഴിഞ്ഞു വരുന്ന ദ്രാവക രൂപത്തിലുള്ള ‘വേസ്റ്റ് (waste)’ ആണ് ഗോ മൂത്രം.

ഗോ മൂത്രം വഴി പല മാരക രോഗങ്ങളും പകരാം എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത് .

ഓസ്ട്രെലിയയിലെ സിഡ്ണി യൂണിവേഴ്സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ (associate professor in veterinary biostatistics and epidemiology) ആയ Dr. Navneet Dhand, പറയുന്നത് ‘three diseases prevalent in India that could potentially bet ransmitted to people in the raw urine of infected cows: leptospirosis, which can cause meningitis and liver failure; arthritis-causing brucellosis; and Q-fever, which can cause pneumonia and chronic inflammation of the heart.’ (reference: Bloomberg news 2016-07-17).

അല്ലെങ്കില്‍ തന്നെ ഒരു ജീവിയുടെ വൃക്ക അരിച്ചു തിരസ്‌കരിച്ച മാലിന്യങ്ങള്‍ വേറൊരു ജീവിക്ക് കുടിക്കാന്‍ കൊടുക്കുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലല്ലോ.

അത് കൊണ്ട് ദയവായി ഗോമൂത്രം കയ്യില്‍ പുരട്ടുകയോ, കുടിക്കുകയോ ചെയ്യരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week