സുരാജ് വെഞ്ഞാറുമൂടിന്റെ നായികയായി മഞ്ജു വാര്യര്‍; വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന്‍
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ ആസ്പദമാക്കി എം മുകുന്ദന്‍ ഒരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറുമൂടിന്റെ നായികയായി മഞ്ജു വാര്യര്‍ എത്തുന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന്‍ എം ഹരികുമാര്‍. ഈ വാര്‍ത്ത വ്യാജമാണെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ വ്യക്തമാക്കിയത്. തന്റെ ചിത്രത്തിലേയ്ക്ക് താരങ്ങളെ സമീപിച്ചിട്ടില്ലെന്നും പുറത്തു വന്ന വാര്‍ത്ത വ്യാജമാണെന്നും സംവിധായകന്‍ പറഞ്ഞു. കാസ്റ്റിങ്ങ് പൂര്‍ത്തിയായിട്ടില്ലെന്നും താരങ്ങളെ കുറിച്ചുളള വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നും ഹരികുമാര്‍ വ്യക്തമാക്കി.
ചിത്രത്തില്‍ പാര്‍വതിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ സജീവന്റേയും ഭാര്യ രാധികയുടേയും കഥയാണ് ചെറുകഥയില്‍ പറയുന്നത്. അലസനായ സജീവന്റെ ജീവിതത്തിലേയ്ക്ക് രാധിക എത്തുന്നതോടെ രാധിക ഓട്ടോതൊഴിലാളിയായി മാറുന്നതുമൊക്കെയാണ് ഓട്ടോക്കാരന്റെ ഭാര്യ എന്ന കഥയിലെ പ്രമേയം.