Home-bannerKeralaNewsRECENT POSTS
മരടിലെ ഫ്‌ളാറ്റുകള്‍ ഉടന്‍ പൊളിച്ചു നീക്കണം; സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ അന്ത്യശാസനം
ന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ളാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചു നീക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഫ്‌ളാറ്റുകള്‍ പൊളിച്ച് 20ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്തുകൊണ്ട് ഉത്തരവ് നടപ്പാക്കിയില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ടെത്തി വിശദീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ മെയ് എട്ടിനാണ് കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മരട് നഗരസഭയോട് കോടതി ആവശ്യപ്പെട്ടത്. മൂന്ന് മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News