വാത്സ്യായനന്റെ കാമസൂത്ര വെബ് സീരീസ് ആകുന്നു; നായികയായി എത്തുന്നത് സണ്ണി ലിയോണ്‍
വാത്സ്യായനന്റെ കാമസൂത്രം അടിസ്ഥാനമാക്കി വെബ് സീരീസ് ഒരുങ്ങുന്നു. ചിത്രത്തില്‍ സണ്ണി ലിയോണാണ് നായികയായി എത്തുക. ഏക്താ കപൂറാണ് സീരീസ് നിര്‍മ്മിക്കുന്നത്. സണ്ണിയും ഏക്തയും മറ്റ് അണിയറപ്രവര്‍ത്തകരുമായി കുറച്ച് മാസങ്ങളായി ചര്‍ച്ച നടന്ന് വരികയായിരുന്നു.
വെബ് സീരീസില്‍ പ്രതിപതിക്കുക പതിമൂന്നാം നൂറ്റാണ്ടില്‍ രാജസ്ഥാനിലെ രാജാക്കന്മാരുടെ രഹസ്യക്കാരികളായി കഴിഞ്ഞിരുന്ന ഗോലി സമുദായത്തില്‍ പെട്ട യുവതികളെകുറിച്ചാണ്. സീരീസിന്റെ കഥ സണ്ണിക്ക് ഇഷ്ടമായിട്ടുണ്ടെന്നും സീരീസിന്റെ ഭാഗമാകാന്‍ അവര്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
നേരത്തെ ഹോളിവുഡ്-ബോളിവുഡ് സംവിധായിക മീരാനായരാണ് കാമസൂത്രത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചിത്രം സംവിധാനം ചെയ്തത്. 1996ലായിരുന്നു ഇത്. രേഖ, ഇന്ദിരാ വര്‍മ്മ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘കാമസൂത്ര-എ ടെയില്‍ ഒഫ് ലവ്’ എന്ന പേരില്‍ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ചിത്രത്തിലുണ്ടായിരുന്ന നഗ്ന, സെക്സ് രംഗങ്ങള്‍ കാരണം ഇന്ത്യയും പാകിസ്ഥാനും ഈ ചിത്രം നിരോധിക്കുകയും ചെയ്തിരുന്നു.