നടി മന്ദാനയ്‌ക്കൊപ്പം തലകുത്തി നിന്ന് ടീ ഷര്‍ട്ട് ധരിച്ച് സണ്ണി ലിയോണ്‍! വീഡിയോ വൈറല്‍
ലോക്ക്ഡൗണ്‍ കാലത്ത് ആരാധകര്‍ക്കായി രസകരമായ ഷോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ലോക്ക്ഡൗണില്‍ കഴിയുന്ന സെലിബ്രിറ്റികളുമായി വീഡിയോ കോളിലൂടെ സണ്ണി സംസാരിക്കുകയും അവരുമായി രസകരമായ ടാസ്‌കില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതാണ് പരിപാടി. ‘ലോക്ക് വിത്ത് സണ്ണി’ എന്ന് പേരിട്ടിരിക്കുന്ന ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
<p>നടി മന്ദന കരീമുമായി വ്യത്യസ്തമായ ചലഞ്ച് നടത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ടീ ഷര്‍ട്ട് ചലഞ്ചാണ് ഇരുവരും ചേര്‍ന്ന് നടത്തിയത്. തലകുത്തി നിന്ന് ടീഷര്‍ട്ട് ധരിക്കുന്നതാണ് ചലഞ്ച്. ഇരുവരും രസകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചലഞ്ച്. വീട്ടിലിരുന്ന് സമയം ചെലവഴിക്കുന്നത് എങ്ങനെയാണെന്നും ജിമ്മില്‍ പോകാതെ എക്സസൈസ് ചെയ്യുന്നത് എങ്ങനെയെന്നുമെല്ലാം സണ്ണിയോട് മന്ദന പറഞ്ഞുകൊടുക്കുന്നുണ്ട്.</p>
<p>എല്ലാ ദിവസവും ഉച്ച കഴിഞ്ഞാണ് ഏതെങ്കിലും താരത്തിനൊപ്പം സണ്ണി എത്തുന്നത്. രസകരമായ വിഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കൂടാതെ ഫേസ്ബുക്ക് ലൈവില്‍ വിശേഷങ്ങള്‍ പങ്കുവെക്കാനും താരം എത്തിയിരുന്നു.</p>