വഞ്ചനാക്കുറ്റം:സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. 2016 മുതല്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് സണ്ണി ലിയോണിനെ ചോദ്യം ചെയ്തിരുന്നു.
കൊച്ചിയിലെ വിവിധ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചാണ് സണ്ണി 29 ലക്ഷം രൂപ കൈപ്പറ്റിയത്. സണ്ണി ലിയോണിന്റെ മാനേജരാണ് തുക കൈപ്പറ്റിയതെന്നും പരാതിയിലുണ്ട്.
എന്നാല്‍ താന്‍ നല്‍കിയ തിയതികളില്‍ പരിപാടി നടത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ലെന്നും ഇനിയും പരിപാടിയില്‍ പങ്കെടുക്കാന്‍ തയാറാണെന്നുമായിരുന്നു സണ്ണി ലിയോണിന്റെ വിശദീകരണം. ഒരുഷൂട്ടിങ്ങിനായി കേരളത്തിലെത്തിയ താരത്തെ പൂവാറില്‍ വെച്ചാണ് ക്രൈബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. കുടുംബവുമൊത്ത് പൂവാറിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്.
‘,
പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് സണ്ണി ലിയോണിനെ ചോദ്യം ചെയ്തിരുന്നു ‘