27.6 C
Kottayam
Monday, November 18, 2024
test1
test1

ഛേ ! ത്രി😏😡.., കേറി വാടാ മക്കളെ കേറി വാ..; ബ്ലാസ്‌റ്റേഴ്‌സിന്‍റെ തീരുമാനത്തിന് കട്ടസപ്പോര്‍ട്ടുമായി മഞ്ഞപ്പട;സോഷ്യല്‍ മീഡിയ കത്തുന്നു

Must read

കൊച്ചി:ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തില്‍ ഉണ്ടായ നാടകീയ സംഭവങ്ങളില്‍ കത്തി സോഷ്യല്‍ മീഡിയ. ബ്ലാസ്‌റ്റേഴ്‌സ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അതൃപ്തി എഴുതി നിറയ്ക്കുകയാണ്. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ടീമിനെ തിരിച്ച് വിളിച്ച പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച തീരുമാനത്തെ ഇരുകൈയും കൈനീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍

ഏതൊരു മത്സരം ആയാലും സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ് എന്നൊന്നുണ്ട്. സുനില്‍ ചേത്രിയെപോലെ സീനിയര്‍ ആയ ഒരു കളിക്കാരനില്‍നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് സംഭവിച്ചത്. റെഫറി ക്രിസ്റ്റല്‍ ജോണ്‍, വളരെ നിരാശജനകമായിപ്പോയി താങ്കളുടെ തീരുമാനം.

ഇന്നിപ്പോള്‍ ബ്ലാസ്റ്റേഴ്സ് ചെയ്തത് മുമ്പേ ഏതേലും ടീം ചെയ്തിരുന്നേല്‍ ഐഎസ്എലില്‍ നിലവാരമുള്ള റഫറിമാരെ നിര്‍ത്തിയേനെ.

സുനില്‍ ഛേത്രിയോട് ഒരു ബഹുമാനമൊക്കെ എത്രകാലം ഉണ്ടായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഗോള്‍ സ്‌കോററും എന്നൊക്കെ പക്ഷേ ഇന്നത്തെ ചെറ്റത്തരത്തോടെ അയാളോടുള്ള എല്ലാ ബഹുമാനവും പോയി.. ഡിഫന്‍സ് വോള്‍ സെറ്റ് ചെയ്യുന്നതില്‍ മുന്‍പേ, ഗോള്‍കീപ്പര്‍ പോലും തയ്യാറെടുക്കുന്നതിലും മുന്‍പേ റഫറി പോലും വിസില്‍ കൊടുക്കുന്നതിനു മുന്‍പേ അതും ഒരു നോക്കൗട്ട് ലെവല്‍ മാച്ചില്‍ ഇന്റര്‍നാഷണല്‍ റെഫറിമാര്‍ വെള്ള വര സ്‌പ്രേ ചെയ്യുന്ന സമയമാണിത്.

പൂര്‍ണ്ണമായും ബ്ലാസ്റ്റേഴ്‌സിനൊപ്പം കട്ട സപ്പോര്‍ട്ട്. ഐഎസ്എല്‍ കാണാന്‍ 10 ആള് വേണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് വേണം.. സ്റ്റാര്‍ പ്ലസുകാര്‍ക്ക് കമന്റ്ററി പറയണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ കളി കാണാന്‍ വരണം.. അങ്ങനെ ബാംഗ്ലൂര്‍ എഫ്‌സി ഉണ്ടാക്കേണ്ട. കേരള ബ്ലാസ്റ്റേഴ്‌സിന് കട്ട സപ്പോര്‍ട്ട് .. കളി ബഹിഷ്‌കരണം ചെയ്യാന്‍ എടുത്ത തീരുമാനത്തിനോടൊപ്പം.

ഇത് കീരിടം മാത്രമല്ല നഷ്ടമാകുന്നത് മോശം റെഫറിങ് കാരണം കേരള ജനതയോടു ഐഎസ്എല്‍ കാണിക്കുന്ന മോശം പ്രവണതയാണ്. അടുത്ത സീസണില്‍ സ്റ്റേഡിയം നിറയ്ക്കുന്നത് മഞ്ഞപട ആയിരിക്കുമോ, ഐഎസ്‌ലിനോട് വിട ഫുട്‌ബോള്‍ എന്നും നെഞ്ചില്‍ ഉണ്ടാകും.

രണ്ടു വരികളിലാണ് എം.എം മണി എം.എല്‍.എ പആതകരണം രേഖപ്പെടുത്തിയത്.

നാടകീയമായ രംഗങ്ങളിലേക്ക് നീണ്ട മത്സരത്തില്‍ 96-ാം മിനിറ്റില്‍ ബെഗളൂരുവാണ് ലീഡെടുത്തത്. ലഭിച്ച ഫ്രീകിക്ക് വേഗത്തില്‍ വലയിലാക്കി ബെംഗളൂരുവിനായി സുനില്‍ ഛേത്രിയാണ് ഗോളടിച്ചത്. പിന്നാലെ പ്രതിഷേധവുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടു. താരങ്ങള്‍ തയ്യാറാകുന്നതിന് മുന്നേയാണ് കിക്കെടുത്തതെന്നും അതിനാല്‍ ഗോള്‍ അനുവദിക്കരുതെന്നും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചു. റഫറി ഗോള്‍ അനുവദിച്ചതിനാല്‍ കോച്ച് ഇവാന്‍ വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിച്ചു ഇതിന് പിന്നാലെ താരങ്ങള്‍ മൈതാനം വിട്ടു. ഏറെ നേരം കഴിഞ്ഞിട്ടും താരങ്ങള്‍ കളത്തിലിറങ്ങാതിരുന്നു. ഒടുവില്‍ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു.

സ്വന്തം തട്ടകത്തില്‍ ബെംഗളൂരുവിന്റെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. അഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് പെനാല്‍റ്റി ബോക്‌സിനടുത്തു വെച്ച് കിട്ടിയ ഫ്രീകിക്ക് അപകടം വിതച്ചാണ് കടന്നുപോയത്. ജാവി ഹെര്‍ണാണ്ടസെടുത്ത കിക്ക് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചെങ്കിലും വീണ്ടും അപകടം വിതച്ചു. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത് ബെംഗളൂരു നിരവധി മുന്നേറ്റങ്ങളും നടത്തി.

13-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ ഹെഡര്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. ബെംഗളൂരു മുന്നേറ്റം കൗണ്ടര്‍ അറ്റാക്കുകളുമായി കളം നിറഞ്ഞപ്പോള്‍ പ്രതിരോധിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ബുദ്ധിമുട്ടി. 24-ാം മിനിറ്റില്‍ രണ്ടുതവണ റോയ് കൃഷ്ണ മഞ്ഞപ്പടയുടെ പെനാല്‍റ്റി ബോക്‌സില്‍ വെല്ലുവിളിയുയര്‍ത്തി. ഇടതുവിങ്ങില്‍ നിന്നുതിര്‍ത്ത ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗില്‍ തട്ടിയകറ്റിയപ്പോള്‍ പിന്നാലെ ഹെഡര്‍ ലക്ഷ്യം കാണാതെ പുറത്തുപോയി.

കിട്ടിയ അവസരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സും ചെറിയ മുന്നേറ്റങ്ങള്‍ നടത്തി. 40-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍ ഇരച്ചെത്തിയ ജാവി ഹെര്‍ണാണ്ടസ് ഉഗ്രന്‍ ഷോട്ടുതിര്‍ത്തു. എന്നാല്‍ അഡ്രിയാന്‍ ലൂണ തലകൊണ്ട് കൃത്യമായ പ്രതിരോധം തീര്‍ത്തതോടെ ബ്ലാസ്‌റ്റേഴ്‌സ് ആശ്വസിച്ചു. പിന്നാലെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും ആദ്യ പകുതിക്ക് സമാനമെന്നോണം ബെംഗളൂരുവാണ് ആധിപത്യം പുലര്‍ത്തിയത്. 59-ാം മിനിറ്റില്‍ ബെംഗളൂരു എഫ്‌സി ഗോളിനടുത്തെത്തി. ബ്ലാസ്‌റ്റേഴ്‌സ് പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് സുരേഷ് സിങിന്റെ ഉഗ്രന്‍ ഷോട്ട് ഗോള്‍കീപ്പര്‍ ഗില്‍ തട്ടിയകറ്റി. 71-ാം മിനിറ്റില്‍ മുന്നേറ്റനിരക്കാരന്‍ ഡാനിഷ് ഫറൂഖിന് പകരം സഹലിനെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കി. ബെംഗളൂരു നിരയില്‍ സൂപ്പര്‍താരം സുനില്‍ ഛേത്രിയും മൈതാനത്തിറങ്ങി.

എന്നാല്‍ അവസാനഘട്ടത്തില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കുമായില്ല. 81-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഡയമെന്റക്കോസിന്റെ ഹെഡര്‍ ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു കൈയ്യിലൊതുക്കി. 84-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെടുത്ത ഫ്രീകിക്ക് ബെംഗളൂരു കൃത്യമായി പ്രതിരോധിച്ചു. പിന്നാലെ 85-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് മികച്ച അവസരം ലഭിച്ചു. വലതുവിങ്ങില്‍ നിന്ന് രാഹുലിന്റെ ക്രോസ് ലൂണയ്ക്ക് ഹെഡ് ചെയ്യാനായില്ല. മത്സരം ഫുള്‍ടൈമില്‍ ഗോള്‍രഹിതമായി അവസാനിച്ചതോടെ എക്‌സ്ട്രാടൈമിലേക്ക് നീണ്ടു.

എക്‌സ്‌ട്രൈ ടൈമിന്റെ തുടക്കത്തില്‍ തന്നെ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 96-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് വേഗത്തില്‍ വലയിലാക്കി ബെംഗളൂരു ലീഡെടുത്തു. സുനില്‍ ഛേത്രിയാണ് ഗോളടിച്ചത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിച്ചു. താരങ്ങള്‍ തയ്യാറാകുന്നതിന് മുന്നേയാണ് കിക്കെടുത്തതെന്നും അതിനാല്‍ ഗോള്‍ അനുവദിക്കരുതെന്നും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചു. റഫറി ഗോള്‍ അനുവദിച്ചതിനാല്‍ കോച്ച് ഇവാന്‍ വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിച്ചു ഇതിന് പിന്നാലെ താരങ്ങള്‍ മൈതാനം വിട്ടു. പിന്നാലെ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അപേക്ഷയാണ്, സ്പീക്കറൊക്കെ അല്പം അഡ്ജസ്റ്റ് ചെയ്ത് വെക്കണം;പുഷ്പ 2 റിലീസിൽ തിയേറ്ററുകാരോട് പൂക്കുട്ടി

കൊച്ചി:മൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷം അല്ലു അർജുൻനായകനായ പുഷ്പ 2 റിലീസിന് ഒരുങ്ങുകയാണ്. അടുത്തമാസം 5-നാണ് സിനിമയുട റിലീസ്. ഇതിന് മുന്നോടിയായി വന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ റിലീസിനോടനുബന്ധിച്ച് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ്...

പരിശീലനത്തിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ആലപ്പുഴയിൽ കായിക അദ്ധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അദ്ധ്യാപകൻ പിടിയില്‍. ആലപ്പുഴ മാന്നാറിലാണ് സംഭവം. മാന്നാർ കുട്ടംപേരൂർ എസ്എൻ സദനം വീട്ടിൽ എസ് സുരേഷ് കുമാറിനെ (കുമാർ 43) യാണ് അറസ്റ്റ്...

'തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ ​വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നു': കോൺഗ്രസിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺ​ഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെര‍ഞ്ഞെടുപ്പ് തോൽക്കുമെന്നായപ്പോൾ വർ​ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് സുരേന്ദ്രൻ വിമർശിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ല. വർ​ഗീയ ശക്തികളുടെ...

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കൊച്ചി:കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ വലിയ കുളത്തിലാണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത്. കടവന്ത്ര സ്വദേശി ഡിയോ (19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.വിദ്യാര്‍ത്ഥി അപകടത്തിൽപ്പെട്ടത് കണ്ട് മറ്റു...

കൊച്ചിയിൽ ഞാനിനി ഇല്ല, ആരോടും പരിഭവവുമില്ല: ബാല

കൊച്ചി: നഗരത്തിൽ നിന്നും താമസം മാറിയതായി അറിയിച്ച് നടന്‍ ബാല. കഴിഞ്ഞ കുറേക്കാലത്തെ കൊച്ചി ജീവിതം അവസാനിപ്പിച്ചാണ് തന്‍റെ ഭാര്യ കോകിലയ്ക്ക് ഒപ്പം ബാല താമസം മാറിയത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.