വീട്ടമ്മയുടെ കഞ്ചാവ് കടത്ത് ഭര്‍ത്താവിനെയും മക്കളെയും കാറില്‍ കൂട്ടി,അഞ്ച് കിലോ കഞ്ചാവുമായി ഒടുവില്‍ സുനീറ പിടിയില്‍
ഗുരുവായൂര്‍: ഭര്‍ത്താവും മക്കളുമൊത്ത് കാറില്‍ കഞ്ചാവ് കടത്തിയ യുവതി അറസ്റ്റില്‍.തൃശൂര്‍ ചാവക്കാട് സ്വദേശിനി സുനീറയാണ് 5 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്.
എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറെനടയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് യുവതി പിടിയിലായത്. തീരദേശ മേഖല കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വില്‍പ്പന.നേരത്തെ കാറില്‍ കഞ്ചാവ് കടത്തുന്നതായി സുനീറ തന്നെ എക്‌സൈസിന് വിവരം കൊടുത്തതായി സൂചനയുണ്ട്.ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തോടൊപ്പം വരുമ്പോള്‍ എക്‌സൈസ് വാഹന പരിശോധന നടത്തുകയും ഒന്നും ലഭിയ്ക്കാതെയിരുന്ന സാഹചര്യവുണ്ടായിട്ടുണ്ട്.അതുകൊണ്ടു തന്നെ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് സുനീറ കെണ്യിലായത്.
കോയമ്പത്തൂരില്‍ നിന്നുമാണ് കഞ്ചാവെത്തിച്ചിരുന്നതെന്ന ഇവര്‍ മൊഴി നല്‍കി.ഭര്‍ത്താവും മക്കളുമൊത്ത് കുടുംബമായി യാത്ര ചെയ്യുന്നതിനാല്‍ പലപ്പോഴും വാഹനപരിശോധനയില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടിരുന്നു.അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി സുനീറയ്ക്ക് ബന്ധമുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.സുനീറയുടെ ഇടപാടുകളേക്കുറിച്ച് അറിയില്ലെന്നാണ് കുടുംബം എക്‌സൈസിനെ അറിയിച്ചത്.