BusinessNews

എല്ലാ ചാനലുകളും ഇനി വെറും 59 രൂപയ്ക്ക് ; നിരക്കുകൾ കുത്തനെ കുറച്ച് പ്രമുഖ ഡി.ടി.എച്ച്‌ കമ്പനി

മുംബൈ: പ്രമുഖ ഡി.ടി.എച്ച്‌. കമ്പനി ആയ സണ്‍ ഡയറക്‌ട് നിരക്ക് കുത്തനെ കുറച്ചു. മുഴുവന്‍ എസ്.ഡി.(സ്റ്റാന്‍ഡേഡ് ഡെഫിനിഷന്‍) ചാനലുകളും കാണാന്‍ ഈടാക്കുന്നത് വെറും 59 രൂപയണ്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ട്രായ് (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) പ്രഖ്യാപിച്ച അടിസ്ഥാന നിരക്കായ (കാരിയേജ് ഫീ) 153 കുത്തനെ കുറച്ച്‌ 50 രൂപയും നികുതിയും(50+9) എന്ന നിരക്കിലേക്ക് എത്തിയത്. മറ്റു ഡി.ടി.എച്ച്‌. കമ്ബനികള്‍ 200 ചാനലുകള്‍ക്ക് 153 രൂപയും അതില്‍ കൂടിയാല്‍ 188 രൂപയും ഈടാക്കുമ്ബോഴാണ് സണ്‍ ഡയറക്‌ട് നിരക്ക് കുത്തനെ കുറച്ചത്. മാത്രമല്ല, വീട്ടില്‍ രണ്ടാമതൊരു ടി.വി. ഉണ്ടെങ്കില്‍ അതിനായി ഈടാക്കുന്ന അടിസ്ഥാന നിരക്കും വെറും 23.60 രൂപയാക്കി സണ്‍ ഡയറക്‌ട് കുറച്ചിട്ടുണ്ട്.

സണ്‍ ഡയറക്ടില്‍ 59 രൂപയ്ക്ക് ലഭിക്കുന്ന ചാനലുകളില്‍ 21 എണ്ണം മലയാളമാണ്. 25 തമിഴ്, 14 തെലുഗു ചാനലുകളും ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ ഭാഷകളിലുള്ള 148 സൗജന്യ ചാനലുകള്‍ക്കുപുറമേ 34 ഡി.ഡി. ചാനലുകളുമുണ്ട്. ആവശ്യമുള്ള പേ ചാനലുകളും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. പേ ചാനലുകളുടെ പ്രത്യേക നിരക്ക് വേറെ കൊടുക്കണം എന്നുമാത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button