തിരുവനന്തപുരത്ത് ഭാര്യ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍, സമീപത്ത് പൊള്ളലേറ്റ നിലയില്‍ ഭര്‍ത്താവും; അഞ്ചു വയസുള്ള മകന്‍ കാറിനുള്ളില്‍ സുരക്ഷിതന്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്ത് നിന്ന് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം അഞ്ച് വയസുകാരനായ മകനെ കാറിനുള്ളില്‍ സുരക്ഷിതന്‍നായി കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. കാട്ടലുവിള സ്വദേശി ദേവികയാണ് മരിച്ചത്. ഭര്‍ത്താവ് ശ്രീജിത്തിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഇവരുടെ കുട്ടിയെ കണ്ടെത്തി.
ഇന്ന് പുലര്‍ച്ചെയോടെയാണ് അമരവിളയില്‍ വീട്ടിനുള്ളില്‍ ദമ്പതികളെ പൊള്ളലേറ്റ നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തുന്നത്. നിലവിളിയും മറ്റു ബഹളങ്ങളും കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ ദേവിക മരിച്ചു. ഭര്‍ത്താവ് ശ്രീജിത്തിനെ മെഡിക്കല്‍ കേളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീജിത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇവരുടെ അഞ്ചുവയസുള്ള കുട്ടിയെ വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ സുരക്ഷിതനായ നിലയില്‍ കണ്ടെത്തി. ആത്മഹത്യാശ്രമമെന്നാണ് പ്രാഥമിക നിഗമനം.