CrimeKeralaNewsRECENT POSTS
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; കൊച്ചിയില്‍ യുവതി ഉടമയുടെ വീട്ടിലെത്തി തീ കൊളുത്തി മരിച്ചു
കൊച്ചി: ജോലിയില്‍ നിന്നു പിരിച്ചുവിട്ടതില്‍ മനംനൊന്ത് ഹോട്ടലുടമയുടെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ യുവതി തീ കൊളുത്തി മരിച്ചു. മൂത്തകുന്നം മടപ്ലാതുരുത്ത് സ്വദേശി അമ്പിളി (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് അണ്ടിപ്പിള്ളിക്കാവില്‍ പ്രവര്‍ത്തിക്കുന്ന അംബി ഹോട്ടല്‍ ആന്റ് കാറ്ററിംഗ് യൂണിറ്റിലാണ് അമ്പിളി ജോലി ചെയ്തിരുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് അമ്പിളിലെ ഇവിടെ നിന്ന് പിരിച്ച് വിട്ടിരിന്നു. പിരിച്ചു വിട്ടതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ ഹോട്ടല്‍ ഉടമ സുധീഷിന്റെ വീട്ടിലെത്തി തീ കൊളുത്തി മരിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അമ്പിളിയുടെ ശരീരത്തിലാകെ തീ പിടിച്ചിരുന്നു. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ തീ കെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News