CrimeHome-bannerNationalNews
മക്കളെ വിഷം നല്‍കി കൊന്ന ശേഷം യുവതി തൂങ്ങി മരിച്ചു
ബംഗളൂരു: മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ബംഗളൂരു തീര്‍ഥന ഹള്ളി സ്വദേശിയായ പുഷ്പവതി(30) യാണ് എട്ടു വയസുള്ള മകനെയും ആറു മാസം പ്രായമുള്ള മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളില്‍ മരിച്ചത്.
ബംഗളൂരു മനോരായപാളയത്ത് വാടകയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. കിടപ്പ് മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു പുഷ്പവതി. ഭര്‍ത്താവ് നാഗരാജ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചിരുന്നത്. ഇതിനാല്‍ ബന്ധുക്കളില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു. ജീവിതനൈരാശ്യം കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News