CrimeNationalNewsRECENT POSTS
യൂട്യൂബില്‍ സ്ഥിരമായി ആത്മഹത്യാ വീഡിയോകള്‍ കണ്ടിരുന്ന 12 വയസുകാരി ഒടുവില്‍ ആത്മഹത്യ ചെയ്തു
മുംബൈ: യൂട്യൂബില്‍ സ്ഥിരമായി ആത്മഹത്യാ വീഡിയോകള്‍ കണ്ടിരുന്ന പന്ത്രണ്ട് വയസുകാരി ആത്മഹത്യ ചെയ്തു. ഹന്‍സാപുരിലാണ് സംഭവം. ശിഖ രാതോട് എന്ന നാഗ്പൂര്‍ സ്വദേശിയാണ് മരിച്ചത്. പിതാവിന്റെ മൊബൈല്‍ ഫോണിലാണ് പെണ്‍കുട്ടി സ്ഥിരമായി ആത്മഹത്യാ വീഡിയോകള്‍ കണ്ടിരുന്നത്. ശനിയാഴ്ച വൈകുന്നേരം വീട്ടിലെ ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരിന്നു.
ഇത്തരം വീഡിയോകള്‍ കാണുന്ന കാര്യം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍, മകള്‍ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് അമ്മ പറയുന്നു. പെണ്‍കുട്ടി ഫാനില്‍ തൂങ്ങികിടക്കുന്നത് കണ്ട ഇളയ സഹോദരി നിലവിളിച്ച് ഉടന്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ശിഖയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News