EntertainmentRECENT POSTS

പ്രണയത്തില്‍ ചിലര്‍ പറ്റിച്ചിട്ടുപോയി; വീട്ടില്‍ അറിഞ്ഞപ്പോള്‍ വലിയ പുകിലുണ്ടായെന്ന് സുചിത്ര നായര്‍

വാനമ്പാടി എന്ന സീരിയലിലെ പത്മിനിയെന്ന വില്ലത്തി വേഷത്തിലൂടെ സുപരിചിതയായ താരമാന് സുചിത്ര നായര്‍. നൃത്തത്തിലൂടെയാണ് സുചിത്ര അഭിനയത്തിലേക്ക് എത്തിയത്. ഒരു കുട്ടിയുടെ അമ്മയായാണ് സുചിത്ര വാനമ്പാടിയില്‍ അഭിനയിക്കുന്നത്. എന്നാല്‍ തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സുചിത്ര അവിവാഹിതയാണ്. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പ്രണയം ഇല്ലെന്ന് പറയുന്നവര്‍ വലിയ കള്ളന്മാരാണെന്നും തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും തന്റെ ആദ്യ പ്രണയം നൃത്തത്തോടായിരുന്നുവെന്നുമാണ് സുചിത്ര പറയുന്നത്.

അല്ലാത്ത പ്രണയത്തില്‍ ചിലര്‍ പറ്റിച്ചിട്ടുപോയിട്ടുണ്ടെന്നും ചിലരെ താനായി ഒഴിവാക്കിയിട്ടുണ്ടെന്നും, പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ ചില പുകിലൊക്കെ ഉണ്ടായിട്ടുണ്ടെന്നും സുചിത്ര വ്യക്തമാക്കി. ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും പക്ഷെ, എന്താണ് തന്റെ പ്രണയങ്ങളെല്ലാം പരാജയമാകുന്നതെന്ന് അറിയില്ലെന്നും സുചിത്ര പറയുന്നു. ഭാവി വരന്‍ ജീവിതത്തില്‍ തന്നെ നന്നായി അറിയുന്ന ഒരാളാകണമെന്നും ചില്ലുകൂട്ടില്‍ ഇട്ട് വയ്ക്കാത്ത ആളാകണമെന്നും സുചിത്ര പറഞ്ഞു. കുടുംബത്തെ സ്നേഹിക്കുന്ന ഒരു ഭര്‍ത്താവിനെ വേണമെന്നാണ് ആഗ്രഹമെന്നും സുചിത്ര പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker