News
മലിനവായു ശ്വസിക്കുന്നവര്‍ വാര്‍ദ്ധക്യത്തില്‍ മാനസിക വെല്ലുവിളി നേരിടുമെന്ന് പഠനം
വാഷിംഗ്ടണ്‍: ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. മലിന വായു ശ്വസിക്കുന്നവര്‍ വാര്‍ദ്ധക്യത്തിന്റെ ആരംഭത്തില്‍ തന്നെ മനോരോഗികളായി മാറാനുള്ള സാധ്യത ഏറെയാണെന്നാണ് അമേരിക്കയില്‍ നടന്ന പഠനത്തില്‍ വ്യക്തമാക്കുന്നത്.
അമേരിക്കന്‍ ജെറിയാട്രിക്സ് സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച 80 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകളെക്കുറിച്ചുള്ള ഒരു പഠനത്തില്‍, വായു മലിനീകരണത്തിന് കൂടുതല്‍ എക്സ്പോഷര്‍ ഉള്ള സ്ഥലങ്ങളില്‍ താമസിക്കുന്നത് ഓര്‍മ നാശത്തിനും വിഷാദരോഗങ്ങള്‍ക്കും ഇടയാക്കുമെന്ന് വ്യക്തമാക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News