CrimeNationalNews

അയാള്‍ക്കൊപ്പം കിടക്കാന്‍ നിര്‍ബന്ധിക്കും,വിദ്യാർഥിനികൾക്ക് ചില മരുന്നുകൾ നൽകി മയക്കും,അധ്യാപകനെതിരേ പെണ്‍കുട്ടിയുടെ പരാതി

ലഖ്നൗ:സെക്സ് റാക്കറ്റ് നടത്തിപ്പുകാരനാണെന്ന് ആരോപിച്ച് കോളേജ് അധ്യാപകനെതിരേ വിദ്യാർഥിനിയുടെ പരാതി. ഉത്തർപ്രദേശിലെ പിലിഭിത്തിലെ കോളേജ് വിദ്യാർഥിനിയാണ് തന്റെ കോളേജിലെ ഗണിതാധ്യാപകനെതിരേ പോലീസിൽ പരാതി നൽകിയത്. വിദ്യാർഥിനികൾക്ക് ചില മരുന്നുകൾ നൽകിയശേഷം അവരെ ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചെന്നും മാസങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നുമാണ് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നത്.

അധ്യാപകൻ സെക്സ് റാക്കറ്റ് നടത്തിപ്പുകാരനാണ്. അയാൾക്കൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ച് പെൺകുട്ടികളെ ചൂഷണം ചെയ്തുവരികയാണ്. താനും സുഹൃത്തും അധ്യാപകന്റെ വീട്ടിൽപോയപ്പോൾ ലൈംഗികാതിക്രമത്തിന് ഇരയായി. മാസങ്ങളായി ഈ ഉപദ്രവം തുടർന്നുവരികയാണെന്നും പരാതിയിലുണ്ട്.

മരുന്നുകൾ നൽകിയ ശേഷം ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുന്ന അധ്യാപകൻ, ചിലപ്പോൾ മറ്റുള്ളവർക്ക് പെൺകുട്ടികളെ കൈമാറാറുണ്ടെന്നും പെൺകുട്ടി ആരോപിക്കുന്നു. അധ്യാപകന്റെ വീട്ടിൽ സെക്സ് ടോയികളുണ്ടെന്നും കോളേജ് മാനേജ്മെന്റുമായി അടുത്തബന്ധമുള്ളയാളാണ് അധ്യാപകനെന്നും വിദ്യാർഥിനി ആരോപിച്ചു.

പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം പിലിഭിത്ത് എസ്.പി.യെ പെൺകുട്ടി നേരിൽ കണ്ടിരുന്നു. തുടർന്നാണ് അധ്യാപകനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി.

അധ്യാപകന്റെ ലൈംഗികാതിക്രമത്തിന് ഇരയായ മറ്റുപെൺകുട്ടികളുടെ പേരുവിവരങ്ങളും വിദ്യാർഥിനി പോലീസിന് കൈമാറിയിട്ടുണ്ട്. ഇവരെ ഉടൻതന്നെ ബന്ധപ്പെട്ട് മൊഴിയെടുക്കുമെന്ന് കോട്ട്വാലി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സദഖത്ത് അലി വ്യക്തമാക്കി. അധ്യാപകനെതിരേ ഉയർന്നിരിക്കുന്ന ആരോപണം ഗുരുതരമാണെന്നും മറ്റു വിദ്യാർഥികൾ കൂടി പരാതിയുമായി മുന്നോട്ടുവന്നാൽ അന്വേഷിക്കുമെന്നും പിലിഭിത്ത് എസ്.പി. ദിനേശ് കുമാറും പ്രതികരിച്ചു.

അതേസമയം, അധ്യാപകനെതിരേ പെൺകുട്ടി ഇതുവരെ കോളേജിൽ പരാതി നൽകിയിട്ടില്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം. പെൺകുട്ടി കോളേജിൽ പരാതി നൽകിയിരുന്നെങ്കിൽ നടപടി സ്വീകരിക്കുമായിരുന്നെന്നും പ്രിൻസിപ്പൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button