ദളിത് സംയുക്ത സമിതിയുടെ ഹര്‍ത്താല്‍ തുടങ്ങി
കോട്ടയം: സുപ്രീംകോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ ദളിത് സംയുക്ത സമിതി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
അഖിലേന്ത്യ ഹര്‍ത്താലിന്റെ ഭാഗമായാണ് കേരളത്തിലും ഹര്‍ത്താല്‍ നടത്തുന്നത്. പാല്‍, പത്രം, ആശുപത്രി, മെഡിക്കല്‍ ഷോപ്പ്, ആംബുലന്‍സ് സര്‍വീസ്, വിവാഹ പാര്‍ട്ടികളുടെ വാഹനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്. സംവരണം മൗലിക അവകാശമല്ലെന്നും ജോലിയിലെ സ്ഥാനക്കയറ്റത്തിനായി സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നുമുള്ള സുപ്രീംകോടതി വിധിയാണ് ദളിത് സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
അതേസമയം ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്തണമെന്ന കാണിച്ച് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍ മാനേജര്‍ എല്ല ഡിപ്പോര്‍ അധികൃതര്‍ക്കും നോട്ടീസ് നല്‍കിയിട്ടിണ്ട്. ഞായറാഴ്ചകളില്‍ സാധാരണ നടത്തുന്ന എല്ലാ സര്‍വീസുകളും നടത്തണം. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തണമെന്ന് നോട്ടീസില്‍ പറയുന്നു. ക്രമസമാധന പ്രശ്‌നം ഉണ്ടെങ്കില്‍ പോലീസ് സഹായം തേടണമെന്നും നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നു.