EntertainmentRECENT POSTS

”പിറന്നാളാശംസകള്‍ ബാലാ… ഞാന്‍ നിന്നെ ഭയങ്കരമായി മിസ്സ് ചെയ്യുന്നു”; ബാലഭാസ്‌കറിന് പിറന്നാള്‍ ആശംസകളുമായി സ്റ്റീഫന്‍ ദേവസി

മലയാളികളെ സങ്കടക്കടലിലാഴ്ത്തി അകാലത്തില്‍ വിട്ടകന്ന ബാലഭാസ്‌കറിന്റെ പിറന്നാളാണ് ഇന്ന്. ബാലഭാസ്‌കറിന് പിറന്നാള്‍ നേര്‍ന്നുകൊണ്ടുള്ള സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസിയുടെ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. കീബോര്‍ഡ് സ്റ്റീഫനും വയലിന്‍ ബാലഭാസ്‌കറുമായി വേദിയില്‍ എത്തിക്കഴിഞ്ഞാല്‍ സംഗീതാസ്വാദകര്‍ ഇളകി മറിയുമായിരിന്നു.

”പിറന്നാളാശംസകള്‍ ബാലാ… നമ്മള്‍ പങ്കുവെച്ച ഓര്‍മ്മകള്‍, തമാശകള്‍, ആ ചിരി എല്ലാം ഞാന്‍ എന്നെന്നും ഓര്‍മ്മിക്കും… നീ എനിക്കെന്നും സ്പെഷ്യലായ വ്യക്തിയായിരുന്നു. ഇനിയും അതങ്ങനെ തന്നെയാകും… ഞാന്‍ നിന്നെ ഭയങ്കരമായി മിസ്സ് ചെയ്യുന്നു” എന്നാണ് സ്റ്റീഫന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ബാലഭാസ്‌കറിനും ശിവമണിക്കുമൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്റ്റീഫന്‍ ഇത് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ പള്ളിപ്പുറത്തു വച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചത്. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല അന്നു തന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണ് മരണത്തിന് കീഴടങ്ങിയത്. മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിന് ഒടുവില്‍ ബാലഭാസ്‌കറിന്റെ ഭാര്യ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker