Home-bannerKeralaNews
സംസ്ഥാന ബജറ്റ് ഇന്ന്,പ്രതീക്ഷയോടെ കര്‍ഷകര്‍
തിരുവനന്തപുരം : കടുത്ത പ്രതിസന്ധികള്‍ക്കിടെ സംസ്ഥാന ബജറ്റ് ഇന്ന് 9നു ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. തൊഴില്‍ സബ്‌സിഡി പ്രഖ്യാപനവും ക്ഷേമ പെന്‍ഷനില്‍ 100 രൂപ വര്‍ധനയുമാണ് പ്രതീക്ഷിക്കുന്ന പ്രധാന പ്രഖ്യാപനങ്ങള്‍. 2018-19ല്‍ കേരളത്തിന്റെ വളര്‍ച്ച 7.5 %. സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിശുക്കു കാട്ടാത്ത ബജറ്റാകും മന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുകയെന്നാണ് സൂചന.
5 ലക്ഷത്തോളം അനര്‍ഹരെ ഒഴിവാക്കിയതു വഴി ലാഭിക്കുന്ന പണം കൊണ്ട് ക്ഷേമ പെന്‍ഷന്‍ തുക 100 രൂപ വര്‍ധിപ്പിക്കും. 20,000 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബിക്കു കീഴില്‍ അടുത്ത സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News