ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലെന്ന് റിപ്പോര്‍ട്ട്. കിമ്മിന്റെ സഹോദരി കിം യോ ജോങ് അധികാരം ഏറ്റെടുത്തെന്നും ദേശീയ അന്താരാഷ്ട്ര കാര്യങ്ങള്‍ ഇവരാണെന്ന് നിയന്ത്രിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് കിം ഡേ ജംഗിന്റെ സഹായിയായിരുന്ന ചാങ് സോങ് മിന്നിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാഷ്ട്രീയകാര്യ സെക്രട്ടറിയായും സ്റ്റേറ്റ് അഫയേഴ്സ് മോണിറ്ററിംഗ് ഓഫീസ് മേധാവിയായും സേവനമനുഷ്ഠിച്ച ചാങ് സോങ് മിന്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കിമ്മിന്റെ ആരോഗ്യത്തെ പറ്റിയുള്ള തന്റെ നിരീക്ഷണങ്ങള്‍ പങ്കുവച്ചത്. ഭരിക്കാന്‍ കഴിയാത്ത നിലയില്‍ രോഗം മൂലം അവശനാകുകയോ അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടുകയോ ചെയ്താലല്ലാതെ ഒരു ഉത്തരകൊറിയന്‍ നേതാവും തന്റെ അധികാരം മറ്റൊരാള്‍ക്ക് കൈമാറില്ലെന്ന് ചാങ് സോങ് മിന്‍ പറയുന്നു.
മെയ് രണ്ടിന് ഒരു ഫാക്ടറി ഉദ്ഘാടനത്തിനാണ് കിം അവാസമായി പ്രത്യക്ഷപ്പെട്ടത്. നേരത്തെയും കിം കോമയിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.