കോഴിക്കോട്: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കാത്ത നഴ്സിനാണ് രോഗബാധ സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുമ്പ് ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പി.ജി ഹോസ്റ്റലില്‍ ക്വാറന്റൈനിലാക്കിയിരുന്നു. രോഗബാധ സ്ഥിരീകരിച്ചതോടെ കൊവിഡ് കെയര്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.ജിയിലേക്ക് മാറ്റിയിട്ടുണ്ട്.
നിരീക്ഷണത്തിലായിരുന്ന സമയത്ത് ഇവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യവുമൊരുക്കിയ രണ്ട് പേരെയും ക്വാറന്റൈനിലാക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News