തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി ഫലം ജൂലൈ ആദ്യവാരം. ഇതിനു പിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. അധ്യാപകര്‍ കുറവായതിനാല്‍ പല ക്യാമ്പുകളിലും സാവധാനമാണ് മൂല്യനിര്‍ണയം നടക്കുന്നത്.
തിങ്കളാഴ്ച രണ്ടാം ഘട്ട മൂല്യനിര്‍ണയം ആരംഭിച്ചിരുന്നു. ഈമാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച വേണമെന്നും അത് പൂര്‍ത്തിയാക്കി ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നുമാണ് പൊതുവിദ്യാഭ്യാസവകുപ്പ് പ്രതീക്ഷിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News