KeralaNews

എസ്.എസ്.എൽ. സി,ഹയർസെക്കണ്ടറി പരീക്ഷ ഫലം ഈ തീയതികളില്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ് എസ് എൽസി പരീക്ഷ ഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കണ്ടറി ഫലം മെയ് 25 നും എത്തും. 4,19,362 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയെഴുതിയത്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂർണ്ണമായ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു. വേനൽ കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30 മുതലാണ് ഈ വർഷം നടത്തിയത്. 

സ്കൂൾ പ്രവേശനത്തിന് കോഴ വിഷയത്തിൽ ആരും പരാതി നൽകാൻ തയ്യാറാകുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ ആലോചിക്കുന്നുണ്ട്. വിദ്യാഭ്യാസത്തെ കച്ചവടമാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.  

4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ്  വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷ എഴുതി. ഇതിൽ 2,13,801 ആൺകുട്ടികളും  2,05,561 പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 72,031 ആൺകുട്ടികളും  68,672 പെൺകുട്ടികളുമാണ്.  എയിഡഡ് സ്കൂളുകളിൽ ആകെ 2,51,567 കുട്ടികളാണ് പരീക്ഷ എഴുതിയത്. 1,27,667 ആൺകുട്ടികളും 1,23,900 പെൺകുട്ടികളുമാണ്. അൺ എയിഡഡ് സ്‌കൂളുകളിൽ ആകെ 27,092 കുട്ടികൾ പരീക്ഷ എഴുതി. 14,103 ആൺകുട്ടികളും 12,989 പെൺകുട്ടികളുമാണുള്ളത്. 

സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും  അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker